Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 5 [Robert longdon]
എന്നാലും ഒരു പെണ്ണല്ലേ ..തല്ലണ്ടായിരുന്നു..!
നീരജ് : ഡേ...നി എൻ്റെ ഫ്രണ്ടല്ലെ അല്ലാതെ അവൾടെ അല്ലല്ലോ..! നി എന്നെ സപ്പോർട്ട് ചെയ് മൈരെ..! പിന്നെ ആദ്യം ചെടി ചട്ടി എടുത്ത് എറിഞ്ഞത് അവളാണ്..! നീയൊന്ന് ആലോചിക്ക് അന്ന് അത് കൊണ്ട് എന്തേലും എനിക്ക് പറ്റിയത് ആണേലോ..!
കിച്ചു : അതിനെ നിങ്ങക്ക് ഒന്നും പറ്റിയില്ലല്ലോ..!
നീരജ് : അപ്പൊ എനിക്കൊന്നും പറ്റാത്തത് ആണോ നിൻ്റെ സങ്കടം..! ഒരു ദിവസം മുഴുവൻ ഞാൻ പുറം ആവി പിടിച്ചു..
കിച്ചു : ആ ചേച്ചിയൊ..?
നീരജ്: അവള് ഒരാഴ്ച ബെൽറ്റ് ഒക്കെ ഇട്ട് കാവടി തലയിൽ വെച്ച പോലെ നടന്നു..😂 അവൾടെ ഒപ്പം ഒരു നത്തു പോലത്തെ ചെക്കൻ ഉണ്ടായിരുന്നു..! മൈരങ്കണൻ എൻ്റെ കയ്യില് ടയർ അഴിക്കുന്ന കമ്പി വെച്ച് തല്ലി..!
കിച്ചു : ഇത്രയൊക്കെ നടന്നിട്ടും ഇതൊന്നും ഞാൻ അറിഞ്ഞില്ലല്ലോ..👀
നീരജ് : ഉവ്വാ...ഞാൻ അടി കിട്ടിയ കാര്യം എല്ലായിടത്തും പോസ്റ്റർ ഒട്ടിച്ച് നടക്കാ...😤
കിച്ചു : എന്നാലും മുപ്പത് വയസ്സ് കഴിഞ്ഞിട്ടും പുള്ളിക്കാരി എന്താണ് കല്യാണം കഴിക്കാത്തത്..!
നീരജ് : ആ എനിക്കങ്ങനെ അറിയാനാ..! 😏
കിച്ചു : അണ്ണൻ ഒന്നും ചോദിക്കാൻ പോയില്ലേ..! അല്ലേലും അവിടത്തെ അമ്മച്ചിയും അണ്ണനും അമ്മ മകൻ പാസം ആണല്ലോ ചോദിക്കായിരുന്നില്ലേ..!
നീരജ് : നീയേ...ആ കൂട്ടം വിട്..! എന്നിട്ട് വേറെ എന്തെങ്കിലും ഉണ്ടെങ്കിൽ ചോദിക്ക്..🤗
കിച്ചു : അണ്ണൻ്റെ വണ്ടി തരൊ ...ഒന്ന് കോളേജിൽ പോവാൻ..!
നീരജ് : കോളേജിക്കാ..?
കിച്ചു : ഒരു കാര്യം ചെയ്യാൻ ഉണ്ട് തരൊ
💬 Comments
View all comments