Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 5 [Robert longdon]
ചെടി ചട്ടികളിൽ വെള്ളം നനയ്ക്കുകയായിരുന്നു അവനപ്പോൾ..! തൂങ്ങി കിടക്കുന്ന വള്ളി ചെടികളുടെ തലപ്പിൽ കൂടി വെള്ളം തുള്ളികളായി ഇറ്റ് വീഴുന്നുണ്ടായിരുന്നു..! അപ്പോഴായിരുന്നു കണ്ണാടിയും വെച്ച് പത്രം വായിക്കാൻ ശോഭമ്മ സിറ്റൗട്ടിലേക്ക് വന്നത്..! നീരജ് ഹോസ് വെച്ച് ചെടി നനക്കുന്നത് തുടർന്നു കൊണ്ടിരുന്നു..! അപ്പോഴാണ് ലീല പുറത്തേക്ക് വന്നത്..
ലീല : ആൻ്റി എനിക്കൊന്ന് പുറത്ത് പോണം..!
ശോഭാൻ്റി : പൊക്കൊ , വൈകൊ തിരിച്ച് വരുമ്പോ..!
ലീല : ഇല്ല..!
ശോഭാൻ്റി : എങ്ങിനെയാ പോണത്..! വേണേൽ സ്കൂട്ടർ എടുത്തൊ..
ലീല : വെയില് ആൻ്റി..! കാർ എടുക്കട്ടെ...
ശോഭാൻ്റി : നോക്കി പോണം..
ലീല : അതൊക്കെ ഞാൻ നോക്കിക്കോളാം.. ആ കാറ് കഴുകിയിടാൻ പറ..
ശോഭാൻ്റി : നീരജെ ആ കാറൊന്ന് കഴുകിയിടണെ..
നീരജ് : രണ്ടൂസം മുൻപ് വണ്ടി കഴുകിയതാ..!
നീരജ് ശോഭമ്മയെ നോക്കികൊണ്ട് പറഞ്ഞു..!
ശോഭമ്മ : അതെയോ..😊👍
ലീല : എന്നിട്ട് വണ്ടിയിൽ മൊത്തം അഴുക്കും പൊടിയും ആണല്ലോ..!😡
നീരജ് ശോഭയെ പിന്നെയും നോക്കി..!
ശോഭാൻ്റി : 👀 ലീലെ...
ലീല : ആൻ്റി ഒന്ന് മിണ്ടാതെ ഇരുന്നെ..!
നീരജ് സ്റ്റൂളിൽ നിന്നും ചുവട്ടിൽ ഇറങ്ങി..! ഹോസ് വലിയൊരു ചെടിച്ചട്ടിയിലേക്ക് ഇട്ടു..!
നീരജ് : വണ്ടി ഓൾ റെഡി കഴുകിയതാണ്..! പിന്നെ പൊടിയും അഴുക്കും ഞാൻ കൊണ്ടാക്കിയതല്ല..😏
ലീല : നിന്നെ പണിക്ക് നിർത്തിയിരിക്കുന്നത് വായ താളം അടിക്കാൻ അല്ല..! പണി എടുക്കാൻ ആണ്..അത് ആദ്യം മര്യാദയ്ക്ക് ചെയ്യ്...😡
നീരജ് : അതേ...വലിയ ഡയലോഗ് ഒന്നും അടിക്കണ്ട..! പണിക്ക് വന്നതാണെങ്കിൽ
💬 Comments
View all comments