0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 6 [Robert longdon]

Author : Robert longdon Read All Parts 4.5K

മാന്താനും തുടങ്ങി..!

അവിടെ ഒരു കൂട്ട ചിരി പടർത്തിക്കൊണ്ട് ദേവി ചേച്ചി ആക്ടീവ മുന്നോട്ട് എടുത്തു..! ദേവി ചേച്ചിയും കൃഷ്ണയും പോകുന്നതും നോക്കി നീരജ് ആ റോഡിൽ അങ്ങനെ തന്നെ നിന്നു..! ആ നോട്ടത്തിന് ഇടയിൽ നീരജ് പോലും പ്രതീക്ഷിക്കാതെ കൃഷ്ണ നീരജിന് തിരിഞ്ഞ് നോക്കി..! ആ ഒരു നോട്ടത്തിൽ ശരീരത്തിൽ നിന്നും ആയിരം പൂമ്പാറ്റ ഒപ്പം പറന്നുയർന്നത് പോലെ നീരജിന് തോന്നി..!

>>>8:30

നീണ്ട കാലം വെള്ളം നനയാതെ കിടന്ന മരുഭൂമിയിലെ മഴ നനഞ്ഞവനെ പോലെയായിരുന്നു നീരജ് വീട്ടിലേക്ക് തിരികെ വന്നത്..! ഏഴുമണിക്ക് മുൻപായി എത്തിക്കണ്ടാ പാല് എട്ടരയ്ക്കാണ് നീരജ് കിച്ചണിൽ എത്തിച്ചത്..! അതിൻ്റെ റിയാക്ഷൻ എന്നോണം ബിന്ദു ചേച്ചി മുതൽ അച്ചു വരെ നീരജിൻ്റെ അടുത്ത് പൊട്ടിത്തെറിച്ചു..! അതിനൊന്നും വലിയ ഭാവ മാറ്റം ഒന്നും വരുത്താതെ നീരജ് ചിരിച്ചു..! അന്ന് രാവിലെ സൊസൈറ്റിയിൽ നടന്ന കാര്യങ്ങള് അതിൻ്റെ ചൂട് പോകുന്നതിനെ മുൻപായി മുത്തശ്ശി മുൻപാകെ സ്വകാര്യമായി പറഞ്ഞു കേൾപ്പിച്ചു..! നീരജിൻ്റെ സന്തോഷം അത് മുത്തശ്ശിയുടെ മുഖത്തും പ്രതിഫലിച്ചു..!

നീരജ് : അവസാനം അവളൊരു നോട്ടം നോക്കി മുത്തശ്ശി..! ഞാനാകെ പറന്ന് നടക്കുന്നത് പോലെ തോന്നി അപ്പൊ..!

മുത്തശ്ശി : വേറൊന്നും സംസാരിച്ചില്ലേ..!😃

നീരജ് : മ്ച്ചും ..😐

നീരജ് ഇല്ലെന്ന് ചുമൽ കൂച്ചി പറഞ്ഞു..!

മുത്തശ്ശി : സാരൂല.. ഇനിയും സംസാരിക്കാല്ലോ അങ്ങോട്ട്..🥰

നീരജ് : കല്ലൂ....😘😘

നീരജ് മുത്തശ്ശിയെ അമർത്തി ഉമ്മ വെച്ചു..!

മുത്തശ്ശി : ഈ കുട്ടിയുടെ ഒരു കാര്യം..🥰

നീരജിൻ്റെ തലയിൽ തലോടി കൊണ്ട് മുത്തശ്ശി പറഞ്ഞു..!

നീരജ് :

💬 Comments

View all comments