Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 6 [Robert longdon]
ഹലോ മാമ നിങ്ങക്കെന്നെ മനസ്സിലായില്ലേ..! ഞാനാണ് ബാറ്ററി നാരായണൻ്റെ ചെറിയ മകൻ..!😪
മാമൻ : ആ...നാരായണൻ്റെ മകനാ..! തെളിച്ച് പറയണ്ടേ , അച്ചൻ വീട്ടിൽ ഉണ്ടാടാ..👀
കിച്ചു : അച്ചൻ പണിക്ക് പോയി..! മാമ ഇവിടെ കുറച്ച് തേങ്ങ ഇടാൻ ഉണ്ട് നിങ്ങള് പെട്ടെന്ന് വാ..
മാമൻ : എവിടെയാണ്..?
കിച്ചു സുമയുടെ അച്ചൻ്റെ അടുത്ത് വരണ്ട സ്ഥലവും കാര്യങ്ങളും ഒക്കെ പറഞ്ഞു..! ഒടുവിൽ കിച്ചു ഗതികെട്ട് പുള്ളിക്കാരനെ വിളിച്ചോണ്ട് വരേണ്ടി വന്നു..!
പുള്ളിക്കാരൻ വന്ന് ഓരോ തെങ്ങ് വീതം കയറാൻ തുടങ്ങി..! കിച്ചു ചുവട്ടിൽ നിന്നും അതൊക്കെ നോക്കി നിന്നു..!
അപ്പോഴാണ് തേങ്ങയിടുന്നത് നോക്കാൻ ശോഭമ്മയും ബിന്ദു ചേച്ചിയും സംസാരിച്ചു കൊണ്ട് അങ്ങോട്ട് വന്നത്..! ആ നേരം കിച്ചു കിടന്ന് മെയിൻ മേസ്തിരി കളിക്കുവായിരുന്നു..! ശോഭമ്മയെയും ബിന്ദു ചേച്ചിയെയും കണ്ടപ്പോ കിച്ചു ഒന്ന് പരുങ്ങി നീരജിൻ്റെ പിന്നിലേക്ക് നിന്നു..!
നീരജ് : എന്താടാ...?👀
കിച്ചു : നിങ്ങടെ മൊതലാളി വരണു..😐
ശോഭമ്മയും ബിന്ദു ചേച്ചിയും വരുന്ന ഭാഗത്തേക്ക് കണ്ണ് കൊണ്ട് ആംഗ്യം കാട്ടി കിച്ചു പറഞ്ഞു..!
നീരജ് : അതിനിപ്പോ എന്താ..😅
കിച്ചു : അതിനെ ഒന്നൂലെ..🙂
നീരജ് എന്തോ തിരയുന്നതുപോലെ കിച്ചുവിൻ്റെ ചുറ്റും നോക്കി
കിച്ചു : എന്താണ്ണാ..👀
നീരജ് : അല്ല ഇനി നി ഞാൻ അറിയാതെ വല്ലതും തൂക്കിയൊ നോക്കിയതാണ്..!😅
കിച്ചു : ഇത്തിരി കാശിൻ്റെ കുറവേ ഉള്ളൂ വല്ലവൻ്റെയും മുതല് കട്ട് ജീവിക്കണ്ട അവസ്ഥയൊന്നും ഞങ്ങൾക്കില്ല..😤
നീരജ് : എന്നിട്ടാണൊ മൈരാ അന്ന് നീയും ജിത്തുവും കൂടി വല്ലവൻ്റെയും വാഴ
💬 Comments
View all comments