Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 6 [Robert longdon]
നീയെന്തിനാടാ മൈരെ എന്നെ കൂടി ടെൻഷൻ അടിപ്പിക്കുന്നത്..😣
കിച്ചു : അണ്ണാ ആ ടോക്ക് വിട്ടേ..! ഫ്രഷ് ആയി എന്തേലും ഒന്ന് ചിന്തിച്ചേ എന്നിട്ട്..🤓
നീരജ് : എടാ...നിൻ്റെ പരിചയത്തിൽ ഈ തെങ്ങ് കയറുന്ന ആരേലും ഉണ്ടോ..?
നീരജ് മിററിൽ നോക്കി മുടി ശെരിയാക്കികൊണ്ട് പറഞ്ഞു..!
കിച്ചു : തെങ്ങ് കയറുന്നവര്.. ഉം നോക്കട്ടെ നോക്കിയിട്ട് പറയാ..🤔 അല്ല എന്തിനാ അണ്ണാ...
നീരജ് : ഒരു വീടും പറമ്പും എഴുതി കൊടുക്കാൻ..😤
കിച്ചു : ഏഹ്..😳
നീരജ് : എടാ പൊട്ടാ തെങ്ങ് കയറുന്നവർ എന്തിനാടാ ഊളെ സാധാരണ..😤
കിച്ചു : ഇഹ്..സോറി അണ്ണാ..! അത് പിന്നെ അണ്ണൻ പെട്ടെന്ന് എന്നെ ടെൻഷൻ ആക്കി..😕
കിച്ചു ഒരു വളിച്ച മുഖത്തോടെ നീരജിന് നോക്കി..!
നീരജ് : അണ്ടി..! പറമ്പിലെ തേങ്ങ ഒക്കെ ഇടീക്കണം..! ഒപ്പം ഉണങ്ങിയ കുറച്ച് ഓലയും വെട്ടണം..! അത്രേ ഉള്ളൂ ,ഇപ്പൊ തിരിഞ്ഞാ..🙂
കിച്ചു : ഓ.. എപ്പോഴത്തേക്കാ വേണ്ടേ..?
നീരജ് : നിൻ്റെയിൽ ആളുണ്ടോ..? ഇല്ലേ വെളിയിലെ ആരേലിനും വിളിക്കാൻ ആണ്..!
കിച്ചു : ആളുണ്ടോ ഇല്ലയോ..! അതൊന്നും അണ്ണൻ അറിയണ്ടാ പറഞ്ഞ സമയത്ത് തേങ്ങയിടാൻ വീട്ടിൽ ആളെത്തിയിരിക്കും..!ഇല്ലേൽ എത്തിച്ചിരിക്കും ഈ കിച്ചു..!
നീരജ് : എത്തുവോടെ..🤨
കിച്ചു : എത്തുന്നു പറഞ്ഞ എത്തിയിരിക്കും..!ഞാൻ ഏറ്റ ഏതേലും കാര്യം ഇന്നേ വരെ നടക്കാതെ പോയിട്ടുണ്ടോ..! ഉണ്ടോ..,ഉണ്ടോ..! ഇല്ലാ..
നീരജ് : നിന്ന് അങ്കമാലി ഡയറീസ് കളിക്കാതെ ആളെ നാളെ കൊണ്ട് വാ..!
കിച്ചു : എൻ്റെ കൊക്കിന് ജീവനുണ്ടേൽ നാളെ ആള് നിങ്ങള്
💬 Comments
View all comments