0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 6 [Robert longdon]

Author : Robert longdon Read All Parts 4.5K

ഫുഡ്..! ആ പുണ്യം എങ്കിലും കിട്ടട്ടെ..! ഇനി തിന്നാൻ ഇരിക്കുമ്പോ ചോറിൽ മണ്ണ് വാരി ഇടിലാന്ന് ആര് കണ്ട്...👀

അപ്പോഴാണ് ബാൽക്കണിയിൽ ഇതെല്ലാം കേട്ട് ലീല നിക്കുന്നത് കിച്ചുൻ്റെ ശ്രദ്ധയിൽ പെട്ടത്..!

കിച്ചു : അണ്ണാ ...ആ പെണ്ണ് മേലെ നിക്കിണ്ട്..! നമ്മൾ പറഞ്ഞതൊക്കെ കേട്ട് കാണൊ...

കിച്ചു നീരജിനോട് ചേർന്ന് നിന്നുകൊണ്ട് നീരജ് കേൾക്കാൻ പാകത്തിന് പറഞ്ഞു..!

നീരജ് : അവള് കേട്ട എനിക്ക് മൈരാണ്..😌

കിച്ചു : രണ്ട് തെറി പറയണം എന്നുണ്ട്..! പക്ഷേ അണ്ണനെ ഓർത്തിട്ടാണ്..😤

കിച്ചു അവൻ്റെ സങ്കടം പറഞ്ഞു..! സോ സാഡ്..

നീരജ് : എടാ...അവള് ആരാണെന്നാണ് അവളുടെ വിചാരം..! ഇതിൻ്റെ അപ്പുറത്തെ ലുക്കും കാശുമുള്ള പെൺപിള്ളാരുമായി നമ്മൾ ഇടപഴകിയിട്ടുമുണ്ട് നൈസായി ഒഴിവാക്കണ്ടവരെ ഒഴിവാക്കിയിട്ടും ഉണ്ട്..! ഈ മുപ്പത് വയസായ ഹാഫ് തള്ള പുട്ടിയും ഇട്ട് ആൾക്കാരെ പറ്റിക്കുമ്പോലെ നമ്മളെ പറ്റിക്കാമെന്ന് കരുതണ്ട..! കാലിന് ചുവട്ടിലെ മണ്ണിന് സമമാണ് നീയൊക്കെ...വെറും മണ്ണ്..!

നീരജ് ഉറക്കെ കഥാപ്രസംഗം നടത്തുമ്പോലെ വിളിച്ച് പറഞ്ഞു..!

കിച്ചു : എന്താണ്ണാ ചുഴലിയാണാ...അതോ ഏതേലും പാർട്ടിക്കാരൻ്റെ പ്രേതം കേറിയതോ..👀

കിച്ചു നീരജിൻ്റെ പ്രവർത്തിയിൽ അന്തം വിട്ടു നിന്നു..!

നീരജ് : ചുഴലിയും പ്രാന്തൊന്നും അല്ലടാ..! നീയൊന്ന് മുകളിലേക്ക് നോക്കിക്കേ..😌

നീരജ് പറഞ്ഞത് കേട്ട് കിച്ചു മുകളിലേക്ക് നോക്കി..!

കിച്ചു : ആ മേഘത്തിന് കാണാൻ ആനയെപ്പോലെ ഉണ്ടല്ലേണ്ണാ..😍

നീരജ് : ആനയോ..👀..! ആനയും പറിയൊന്നുമല്ല നി ആ പെണ്ണിപ്പൊ ബാൽക്കണിയിൽ ഉണ്ടോന്ന് നോക്കി പറഞ്ഞേ..😉

കിച്ചു ബാൽക്കണിയിലേക്ക് നോക്കി..!

കിച്ചു : ഇല്ലണ്ണാ...അകത്തേക്ക് എങ്ങാനും പോയി കാണും..!👀

💬 Comments

View all comments