0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 6 [Robert longdon]

Author : Robert longdon Read All Parts 4.5K

നീരജ് : ഹാവൂ..അപ്പൊ കൊള്ളേണ്ടിടത്ത് തന്നെ കൊണ്ടു..😌....

പിറ്റേന്ന് രാവിലെ എന്നത്തേയും പോലെ സൊസൈറ്റിയിൽ പോയി പാല് വാങ്ങി തിരികെ വന്നു..! ദേവി ചേച്ചിയുള്ളത് കൊണ്ട് സൊസൈറ്റിക്ക് മുൻപിൽ ചുറ്റി തിരിയാൻ എന്തോ ഒരു നാണക്കേട് പോലെ..! കൃഷ്ണയോടും അതുകൊണ്ട് മര്യാദയ്ക്ക് ഒന്നും പറയാനും പറ്റിയിട്ടില്ല..! ഇൻസ്റ്റഗ്രാമിൽ തപ്പി നോക്കിയിട്ടും അവളെ കണ്ടെത്താൻ പറ്റിയില്ല..! കൃഷ്ണ എന്നടിക്കുമ്പോൾ തന്നെ വെള്ളപ്പാച്ചിലിൽ തേങ്ങ ഒലിച്ച് വരുന്നത് പോലെ ഒരു നൂറ് കൃഷ്ണമാരും വരും ..! അതിൽ തന്നെ കൃഷ്ണമാരും ഉണ്ട് കൃഷ്ണന്മാരുമുണ്ട് ആരെന്ന് പറഞ്ഞ് ഞാൻ മെസ്സേജ് അയക്കും..! അങ്ങനെ ഒന്ന് രണ്ടു ദിവസം സൊസൈറ്റിക്ക് മുൻപിൽ നിന്നു ഞാൻ കൃഷ്ണയെ നല്ല വൃത്തിക്ക് വായ് നോക്കി എന്ന് വേണം പറയാൻ..! അത് അവളും മനസ്സിലാക്കിയിട്ടുണ്ടാവും തോന്നുന്നു..! അതിൻ്റെ ഇടയിൽ വീട്ടിൽ നിന്നും അമ്മ വിളിച്ചു , ആൻ്റപ്പൻ വിളിച്ചു , മെമ്പർ വരെ വിളിച്ചു..! കാരണം ഇലക്ഷൻ ആണല്ലോ വരുന്നത് വോട്ട് ചെയ്യാൻ വരില്ലേ എന്നായിരുന്നു എല്ലാ കോളിൻ്റെയും സാരാംശം..! പിന്നെ നമ്മളൊക്കെ ഒരു ജനാധിപത്യ രാഷ്ട്രീയ ഭരണത്തിൻ്റെ ഭാഗമായി ജീവിക്കുന്നത് കൊണ്ട് ഞാനും പോയി വോട്ട് ചെയ്യാൻ..! വോട്ടിന് പോയത് കൊണ്ട് രണ്ട് ദിവസം ഒരു കാര്യവുമില്ലാതെ നാട്ടിൽ തന്നെ നിന്നു..! അതിനിടയ്ക്കറിഞ്ഞ ഒരു കാര്യം കൂടി പറയാം..! നീതുൻ്റെ വീട്ടുകാര് അശോകൻ്റെ വീട്ടുകാരുമായി സംസാരിച്ച് ഒരു ചെറിയ രീതിയിൽ കല്യാണം പോലെ നടത്താമെന്ന് പറഞ്ഞു..! അങ്ങനെയെങ്കിലും രണ്ട് വീട്ടുകാരും ഒന്നിക്കട്ടെ ...നമുക്ക് സന്തോഷം മാത്രം..! ഇലക്ഷനെ ശേഷമുള്ള രണ്ട് ദിവസത്തെ ആരവത്തിന് ശേഷം നീരജ്

💬 Comments

View all comments