0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 6 [Robert longdon]

Author : Robert longdon Read All Parts 4.5K

പിന്നെയും തിരിച്ചെത്തി..!

( തിരികെ എത്തിയപ്പോൾ )

ബിന്ദു : ഹാ എവിടാർന്നു എൻ്റെ പൊന്ന് മോൻ..!😅

നീരജിന് കണ്ടപാടെ ബിന്ദു ചേച്ചി ചോദിച്ചു..!

ബിന്ദു : പോയാ അങ്ങനെ ഒരു പോക്കാണല്ലേ..😤

നീരജ് : കൊറെ നാളായില്ലേ ചേച്ചി പിള്ളാരെയൊക്കെ കണ്ടിട്ട്..! അപ്പൊ രണ്ടു ദിവസം അവിടെ നിന്നു..!🤗

ബിന്ദു : ഉവാ...വെള്ളമടിച്ച് തലകുത്തി മറിയാനുള്ള ഓരോരോ നുണ കഥകളെ..😤

നീരജ് : വെള്ളമടിയാ.. ഞാനാ..! ആരാ ചേച്ചി ഇങ്ങനത്തെ അപവാദങ്ങൾ ഒക്കെ അടിച്ച് വിടുന്നത്..🙀🤧

നീരജ് ബിന്ദു ചേച്ചിയുടെ മുന്നിൽ നിന്നും കഥാപ്രസംഗം നടത്തി..!

നീരജ് : അല്ല രണ്ടൂസം എന്നെ കാണാത്തത് കൊണ്ട് ശോഭമ്മ എന്തേലും പറഞ്ഞോ..

നീരജ് ബിന്ദു ചേച്ചിയോട് ചോദിച്ചു നിർത്തിയതും പിന്നിൽ നിന്നും നീരജിൻ്റെ പുറത്തേക്ക് ഒരു അടി വീണു..! വേദന കുറഞ്ഞ ,എന്നാൽ ശബ്ദം കൂടിയ ഒരടി..! നീരജ് തിരിഞ്ഞ് നോക്കിയപ്പോ ശോഭമ്മ..!

നീരജ് : ഹാ...ഗുഡ് മോണിംങ്ങ്..🤠

ശോഭമ്മയെ കണ്ടതും നീരജ് ഇളിച്ചുകൊണ്ട് പറഞ്ഞു..!

ശോഭമ്മ : അവൻ്റെയൊരു ഗുഡ്മോർണിങ്..! പോയാ ഒരു പോക്കാലേ..😤

നീരജ് : ഹാ..എന്താ ശോഭാ ഇത്..! ഇത്രേം ചെറിയ കാര്യത്തിനാണോ ഈ സുന്ദര മുഖം വികൃതമാക്കുന്നത്..😌

നീരജ് ശോഭമ്മയേ പതയ്പ്പിക്കാൻ തുടങ്ങി..!

ശോഭമ്മ : ഓ...വലിയ സോപ്പിടലൊന്നും വേണ്ട..! ഒരു ആവശ്യത്തിന് നിന്നെ കിട്ടാണ്ടിരുന്ന എന്താ ചെയ്യാ..😤

നീരജ് : എന്താ ആവശ്യമാണുള്ളത് അരുളി ചെയ്താലോ..ഭവതി..!😁

ശോഭമ്മ : കളിക്കല്ലേ നി രാവിലെ തന്നെ..😄

ശോഭമ്മ നീരജിന് തല്ലാൻ കൈ ഓങ്ങി കൊണ്ട് പറഞ്ഞു..! നീരജ് ചിരിച്ച് കൊണ്ട് ആ

💬 Comments

View all comments