Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 6 [Robert longdon]
തന്നെ വേണടി..😅
അപ്പോഴേക്കും വീൽ ചെയറും ഉന്തിക്കൊണ്ട് ബിന്ദു ചേച്ചി അങ്ങോട്ടേക്ക് വന്നു..!
നീരജ് : ഇന്നാ കയ്യ് ഈ പേപ്പറിൽ തുടയ്ക്ക്..!
തൊട്ടടുത്ത് കിടന്ന ന്യൂസ് പേപ്പർ നീരജ് അച്ചുവിന് നേരെ ഇട്ടു കൊടുത്തു..! അച്ചു പേപ്പർ കൊണ്ട് കൈ വിരലിലെ പശ തുടച്ചെടുത്തു..! നീരജ് കയ്യിൽ എണ്ണ തേച്ച ശേഷം ചക്കയിൽ നിന്നും ഒരു അഞ്ചാറു ചുള പറിച്ചെടുത്തു..! ശേഷം അതിലെ കുരുവും ചവിണിയും കളഞ്ഞ ശേഷം ഒരു ചുള വായിലേക്ക് ഇട്ടു..!
നീരജ് : ഐവ..😋
ചക്കയുടെ മധുരത്തിൽ നീരജ് ചുണ്ട് വരെ നൊട്ടി നുണഞ്ഞു..!
ബിന്ദു : എടാ...എനിക്കൊരെണ്ണം താടാ..! ഞാനും നോക്കട്ടെ എങ്ങിനെ ഉണ്ടെന്ന്..😃
നീരജ് ബിന്ദു ചേച്ചിക്കും മുത്തശ്ശിക്കും ഓരോ ചുള വീതം കൊടുത്തു..!
ബിന്ദു : ഇത് കൊള്ളാലോ..നന്നായിട്ടുണ്ടല്ലെ..☺️
മുത്തശ്ശി : നല്ല മധുരവുംണ്ട്
ചക്ക ചവച്ചു കൊണ്ട് മുത്തശ്ശിയും അഭിപ്രായം പറഞ്ഞു..!
ബിന്ദു : എന്തായാലും വെട്ടിയില്ലേ ... ആ ചൊള കൂടി പറിച്ചൂടെ..!☺️
മുത്തശ്ശിയുടെ തൊട്ടടുത്തായി ഇരുന്ന് കൊണ്ട് ബിന്ദു ചേച്ചി പറഞ്ഞു..!
നീരജ് : ഓ..അത് ചേച്ചിക്കൊരു ബുദ്ധിമുട്ടാവും 😌..! ഇല്ലേ ദേ സല്പുത്രി ഇരുന്ന് തോണ്ടുന്നുണ്ട്..അവള് പറിച്ചോളും..
നീരജ് ചുളയ്ക്കുവേണ്ടി ചക്കയുമായി മല്ലടിക്കുന്ന അച്ചുവിന് ചൂണ്ടി പറഞ്ഞു..!
ബിന്ദു : എന്നാലും നി ചെയ്യില്ലാല്ലെ..😕
നീരജ് : സോറി.. സേച്ചി 😁..! നമ്മൾ തമ്മിലുള്ള ഉടമ്പടി പ്രകാരം ഞാൻ വെട്ടിപ്പൊളിക്കാമെന്നും ചേച്ചി ചുള
എടുക്കാമെന്നുമാണ് കരാർ..! സോ എൻ്റെ ഭാഗം ഞാൻ ചെയ്തു ,ഇനി ചുള പറിക്കേണ്ടത് ചേച്ചിയാണ്..😄
ബിന്ദു :
💬 Comments
View all comments