0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 6 [Robert longdon]

Author : Robert longdon Read All Parts 2997

ശോഭമ്മയെ നോക്കി..!

ശോഭമ്മ : 😉

ശോഭമ്മ നീരജിന് നോക്കി കണ്ണടച്ച് കാണിച്ചു..! അവിടെ ഉള്ളവർക്ക് എല്ലാവർക്കും കാര്യം മനസിലായി ലീലയെ കാണിക്കാൻ ആണ് നീരജിനോട് ശോഭമ്മ അങ്ങനെ പറഞ്ഞതെന്ന്..!

നീരജ് : ഒരു പത്ത് മണി ആവുമ്പോഴേക്കും തേങ്ങ ഇടാൻ ആള് വരും..🙂

ഇതിൻ്റെ ഇടയിൽ കൂടെ പാത്രത്തിൽ ഉണ്ടായിരുന്ന ചക്ക എടുത്ത് അച്ചു ലീലയ്ക്ക് കൊടുത്തു..!

അച്ചു : നല്ല മധുരം ഉണ്ട് ചേച്ചി..😁

ലീല : 😊

ലീല ചിരിച്ചുകൊണ്ട് അച്ചുവിൻ്റെ തലയിൽ ഒന്ന് തലോടി..! ശേഷം പത്രത്തിൽ നിന്ന് ചക്ക എടുത്ത് വായിലേക്ക് വച്ചു..! അച്ചു ലീലയുടെ അടുത്തായി ഇരുന്നു,ശേഷം പാത്രം മടിയിൽ വെച്ച് ഓരോന്ന് വീതം കഴിക്കാൻ തുടങ്ങി..!

ലീല : കൊള്ളാലോ , നല്ല മധുരം ഇണ്ട്..😀

ലീല പാത്രത്തിൽ നിന്നും ചക്ക എടുത്ത് കഴിക്കാൻ തുടങ്ങി..!

>>> 20:22

നീരജ് :  1863 ൽ തിരുവനന്തപുരത്തെ വെങ്ങാനൂരിൽ ആണ് അയ്യങ്കാളി ജനിച്ചു..! പുലയരാജ എന്നറിയപ്പെടുന്ന വ്യക്തി അയ്യങ്കാളി .

തിരുവിതാം കൂറിൽ ആദ്യ കർഷക പണിമുടക്ക് സമരം നയിച്ചത് അയ്യങ്കാളി ..! പൊതുവഴിയിൽ സഞ്ചാരസ്വാതന്ത്ര്യതിന് വേണ്ടി അയ്യങ്കാളി നടത്തിയ സമരം വില്ലുവണ്ടി സമരം..! 1893 ലാണ് വില്ലുവണ്ടി സമരം നടന്നത്..! 1915 ലാണ് കല്ലുമാല സമരം നടന്നത്..!

കോട്ടേഴ്‌സിൽ ലൈറ്റ് ഇടുമ്പോ പാറ്റ വരുന്നതുകൊണ്ട് സിറ്റൗട്ടിൽ ഇരുന്ന് പഠിക്കുകയായിരുന്നു നീരജ്..! കേരള നവോത്ഥാനം എന്ന ഭാഗത്ത് അയ്യങ്കാളിയെ കുറിച്ചുള്ള പ്രധാന കാര്യങ്ങള് റിവിഷൻ ചെയ്യുകയായിരുന്നു നീരജ് അപ്പോൾ..! ആ നേരത്താണ് പത്രവും ചുരുട്ടി പിടിച്ച് ശോഭമ്മ അങ്ങോട്ടേക്ക് വന്നത്..!

ശോഭമ്മ : പഠിക്കുവാണോടാ..?

നീരജിൻ്റെ ഇരുത്തവും റാങ്ക് ഫയലും കണ്ട് ശോഭമ്മ ചോദിച്ചു

നീരജ് : ഹ...ചെറുതായിട്ട്..! 🤗

ശോഭമ്മ : എന്ന പിന്നെ പഠിത്തം നടക്കട്ടെ..ഞാൻ പത്രം ഒന്ന് നോക്കാ കരുതി വന്നതാ..!😊

ശോഭമ്മ വന്നതിൻ്റെ ഉദ്ദേശലക്ഷ്യം പറഞ്ഞു ,ശേഷം തിരിച്ച് നടക്കാൻ തുടങ്ങി..!

നീരജ് : ഇല്ല ,പഠിത്തം കഴിഞ്ഞു..! ഇവിടെ ഇരുന്നോ..☺️

ശോഭമ്മ : ഇല്ലട പഠിച്ചോടാ..!

നീരജ് : എൻ്റെ പഠിത്തം കഴിഞ്ഞു..😅

നീരജ് റാങ്ക് ഫയൽ മടക്കി വച്ചു..! ശോഭമ്മ നീരജിൻ്റെ സൈഡിലായി ഇരുന്നു..!

ശോഭമ്മ : ഇത് മുഴുവൻ നി പഠിച്ചു കഴിഞ്ഞാ..👀

നീരജ് : ഏയ്...ഇല്ല..! ഞാൻ എനിക്ക് വേണ്ട പോർഷൻസ് ഒന്നൂടെ റിവിഷൻ ചെയ്തു അത്രേ ഉള്ളൂ..😉

ശോഭമ്മ :

💬 Comments

View all comments