0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 6 [Robert longdon]

Author : Robert longdon Read All Parts 4.5K

മുത്തശ്ശിക്കും നീരജ് കൊടുത്തു..! അപ്പോഴായിരുന്നു ശോഭമ്മയും ലീലയും അങ്ങോട്ടേക്ക് വന്നത്..!

നീരജ് : ആ...ഹ്

പാത്രത്തിൽ നിന്നും ചക്ക കയ്യിട്ടെടുക്കുന്നതിനിടയിൽ ബിന്ദു  നീരജിൻ്റെ കയ്യിൽ ചെറുതായി ഒന്ന് കൊടുത്തു..!

ബിന്ദു : ഇനി ഇതിലെങ്ങാനും കയ്യിട്ട് വാരിയാൽ നല്ലത് തരും ഞാൻ..😤

നീരജിന് നോക്കി ദഹിപ്പിച്ച് കൊണ്ട് ബിന്ദു പറഞ്ഞു..!

നീരജ് : ഞാൻ മാത്രം അല്ലല്ലോ..! ദേ ഒരു കുരുട്ട് റൈസ് മില്ല് പോലെയാണ് ചവച്ച് കൊണ്ടിരിക്കുന്നത്..😕

ബിന്ദു : ഞാൻ രണ്ടാളോടും കൂടിയാണ് പറഞ്ഞത്..!😅

നീരജ് : മുത്തശ്ശി കേക്കണം.. താനൂര് ചക്ക തിന്നാൻ പോയപ്പോ ചക്കയെല്ലാം തമ്പാനൂർക്ക് പോയെന്ന്.. തമ്പാനൂര് ചെന്നപ്പോ മാവിലാ ചക്ക കായിക്കണന്ന്..! മാവിലെ ചക്ക തിന്നാൻ പാടുണ്ടോന്ന് മാവിലാ ചെന്ന് കാരണന്മാരോട് ചോദിച്ചപ്പോ അവര് പറഞ്ഞു ഞങ്ങളീ നാട്ടുകാർ അല്ലെന്ന്...🥹

ബിന്ദു : അതിനെ..😂

നീരജ് : മനുഷ്യൻ ഇവിടെ ഇമോഷണൽ ആയി ഇരിക്കുമ്പൊ വെറുതെ കിണിക്കാൻ വന്നാലുണ്ടല്ലോ..🙂

ബിന്ദു : ഇന്നാ എൻ്റെ മോൻ തിന്നൊ ടാ...😅

ബിന്ദു നീരജിന് നേരെ ചക്ക മടല് ഇട്ട് കൊടുത്തു..!

നീരജ് : 😂

ബിന്ദു ച്ചേചിയുടെ പെട്ടെന്നുള്ള പ്രവർത്തിയിൽ നീരജ് അടക്കം കൂടി ഇരുന്ന എല്ലാവരും ചിരിച്ചു..! അപ്പോഴായിരുന്നു ശോഭമ്മയുടെ കൂടെ അടുത്ത് ലീല ഇരിക്കുന്നത് നീരജ് കണ്ടത്..! ലീലയുടെ മുഖത്തും ചെറിയ ചിരി വിരിയാതെ ഇരുന്നില്ല..! നീരജ് പെട്ടെന്ന് ചിരി നിറുത്തി..! അത് ലീലയെ കണ്ടത് കൊണ്ടാണെന്ന് അവിടെ ഉണ്ടായിരുന്ന എല്ലാവർക്കും മനസിലായി..! ലീലയ്ക്കും അത് മനസിലായി കാണണം.. ലീല അകത്തേക്ക് പോകാൻ ഒരുങ്ങി..!

ലീല :

💬 Comments

View all comments