Chapter Title : നേര്‍വഴി-3
വേണ്ടി പറഞ്ഞതല്ല ,എനിക്ക് ഫര്‍ഹാനയെ കണ്ട മാത്രയില്‍ തന്നെ ഇഷ്ടപ്പെട്ടതാണ്,ഇതു അവളോട് ഞാന്‍ പറയുകയും ചെയ്തു ,പക്ഷെ ഇങ്ങനെ ഒരു സന്ദര്‍ഭത്തില്‍ അമ്മയോട് ഇതു പറയണം എന്ന് കരുതിയതല്ല ,നിങ്ങളുടെ പ്രശ്നങ്ങള്‍ എല്ലാം തീര്‍ത്തു സാവകാശം പറയാം എന്ന് കരുതിയതാണ് പക്ഷെ പറയേണ്ടതായി വന്നു .....,എന്നെ അമ്മക്ക് ഇഷ്ടമായില്ലെങ്കില്‍ വേണ്ട....
അവര്‍: മോനെ എനിക്ക് ഇഷ്ടമാകാഞ്ഞിട്ടല്ല ഞങ്ങളുടെ ജീവിതം നേരിട്ട് കണ്ടിട്ടും ഇതു തെന്നെ ആണോ നിന്റെ നിലപാട്
ഞാന്‍: ഞാന്‍ പണവും,പത്രാസും നോക്കി അല്ല ഇവളെ ഇഷ്ടപ്പെട്ടത് എന്തോ എനിക്ക് തന്നെ പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു വികാരം ഇവളോട് തോന്നി പോയി അത് കൊണ്ടാ.....പിന്നെ നിങ്ങളുടെ കഷ്ടപ്പാട് എല്ലാം ഞാന്‍ മാറ്റും....
അവര്‍: അവളുടെ ഇഷ്ടം കൂടി അറിയാതെ എങ്ങനെയാ മോനെ ഞാന്‍ തീരുമാനം പറയുന്നെ?
ഇതും പറഞ്ഞു അവര്‍ ഫര്‍ഹാനയെ നോക്കി ,അവള് തല കുനിച്ചു നിന്നതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല
ഞാന്‍: അവള്‍ക്കും സമ്മതം ആണ് അമ്മ
അവര്‍: എന്നാലും മോനെ നിന്റെ വീട്ടില്‍ സമ്മതിക്കുമോ ?
ഞാന്‍: എന്റെ അച്ഛനും അമ്മയ്കും എന്റെ ഇഷ്ടം ആണ് വലുത് അവര്‍ സമ്മതിക്കും ......
ഇത്രയും പറഞ്ഞു ഞാന്‍ ഫര്‍ഹാനയെ നോക്കിയപ്പോള്‍ അവള് തല ഉയര്‍ത്തി ചെറുതായി പുഞ്ചിരിച്ചു,അവളുടെ അമ്മയുടെ മുഖത്ത് നിന്നും അതുവരെ ഉണ്ടായിരുന്ന ദുഃഖം എല്ലാം മാറിയിരുന്നു.അവര്‍ പറഞ്ഞു എന്റെ റബ്ബേ എന്റെ മോളുടെ ജീവിതമെങ്കിലും നല്ല രീതിയില്‍ ആകണേ.............
സാത്താൻ @www.kambikuttan.net
💬 Comments
View all comments