Chapter Title : നിധിയുടെ കാവൽക്കാരൻ 10 [കാവൽക്കാരൻ]
ഞാൻ പതിയേ അവളേ ഒന്ന് തോണ്ടി.
വയറിൽ തന്നെയാണ് തോണ്ടിയത് ടി ഷർട്ട് ആയതുകൊണ്ട് ആ നെയ്യലുവ പോലുള്ള മാംസത്തിൽ കൈ തട്ടിയപ്പോൾ തന്നേ ഞാൻ മൂഡായി...
ഒരു നിമിഷം മാവ് കുഴക്കുന്നപോലേ അവളുടെ ശരീരം കുഴക്കാൻ തോന്നിയെങ്കിലും സംയമനം പാലിച്ചു...
തോണ്ടിയതിന്റെ അർത്ഥം മനസ്സിലാക്കാനായി അവൾ തല മെല്ലേ ചെരിച്ചു...
"അതേ നിധി കുറച്ചു പതുക്കേ പൊക്കൂടെ...."
എന്റെ ആവശ്യം കേട്ടതും അവൾ ഓടിക്കുന്ന വേഗത കുറച്ചു...
പിന്നീടവൾ മനുഷ്യന്മാർ ഓടിക്കുന്നപോലെയാണ് വണ്ടി ഓടിച്ചത്...
ഇതുവരെ സഞ്ചരിക്കാത്ത വഴിയായതിനാൽ കാണാൻ ഭംഗിയുള്ള കുറേ കാഴ്ചകൾ ഉണ്ടായിരുന്നു...
പക്ഷേ അതിനേക്കാൾ ഏറെ എന്നേ ഹരം പിടിപ്പിച്ചത് പാറി പറക്കുന്ന അവളുടെ മുടിയിഴയിൽ നിന്നും വരുന്ന മനം മയക്കുന്ന സുഖന്ധമായിരുന്നു....
അവന്മാർ ബാക്കിലുണ്ടോ എന്ന് നോക്കി
ഞാൻ മെല്ലെ മുന്നോട്ട് ആഞ്ഞ്, എന്റെ മുഖം അവളുടെ കഴുത്തിടുക്കിലേക്ക് അടുപ്പിച്ചു.
കാറ്റിന്റെ തണുപ്പിനിടയിലും അവിടെ വല്ലാത്തൊരു ഇളം ചൂടുണ്ടായിരുന്നു.
എന്റെ മൂക്കിന്റെ തുമ്പ് അവളുടെ മൃദുവായ ചർമ്മത്തിൽ ഒന്നുരസി.
ആ സ്പർശനം ഏറ്റതും, ഒരു മിന്നൽ പിണർ കടന്നുപോയതുപോലെ അവളൊന്നു വിറച്ചു. അവളുടെ തൊണ്ടയിൽ നിന്ന് ഒരു പൂച്ചക്കുട്ടിയെപ്പോലെ നേർത്തൊരു കുറുകൽ പുറത്തുവന്നു.
"എന്താ... എന്താ ദേവാ...?"
കാറ്റിന്റെ ഇരമ്പലിനിടയിലും ആ ചോദ്യം എന്റെ കാതുകളിൽ അലയടിച്ചു. പക്ഷേ, അതിന് മറുപടി നൽകാൻ ഞാൻ അശക്തനായിരുന്നു.
വാക്കുകൾ തൊണ്ടയിൽ കുരുങ്ങിക്കിടന്നു.
മറുപടിക്ക് പകരം, ഞാൻ സീറ്റിൽ അവളോട് ഒന്നുകൂടി ഒട്ടിയിരുന്നു. എന്റെ നെഞ്ച് അവളുടെ മുതുകിൽ അമർന്നു. അവളുടെ അരയിലൂടെ ചുറ്റിപ്പിടിച്ചിരുന്ന എന്റെ കൈകൾ കുറച്ചുകൂടി ശക്തിയിലായി അവളെയെന്നിലേക്ക് വലിച്ചടുപ്പിച്ചു.
എന്റെ ഈ പെരുമാറ്റത്തിനെതിരെ അവളിൽ നിന്ന് ഒരു എതിർപ്പും ഉണ്ടായില്ല. വാക്കുകൾ കൊണ്ടോ ശരീരം കൊണ്ടോ അവൾ എന്നെ തടഞ്ഞില്ല.
മറിച്ച്, വണ്ടിയുടെ വേഗതയിലും എന്റെ നെഞ്ചിന്റെ ചൂട് ആസ്വദിച്ചുകൊണ്ട് അവൾ എന്നിലേക്ക് ലയിച്ചിരിക്കുകയായിരുന്നു.
അവളുടെ ആ പ്രവൃത്തി വീണ്ടും എന്നേ പല കാര്യങ്ങളും ചെയ്യാൻ പ്രരിപ്പിച്ചു...
"ശ്രീ...."
എന്റെ ചുണ്ടുകൾക്കിടയിലൂടെ ആ പേര് വഴുതി വീണു.
സത്യത്തിൽ അങ്ങനെ വിളിക്കണമെന്ന് കരുതിക്കൂട്ടിയതല്ല; എങ്കിലും, അറിയാതെയാണെങ്കിലും ആദ്യമായി ഞാൻ അവളെ
💬 Comments
View all comments