0%

Chapter Title : നിധിയുടെ കാവൽക്കാരൻ 22 [കാവൽക്കാരൻ]

അറിയാതെ വന്നുപോയി.

അപ്പോഴാണ് എനിക്ക് യഥാർത്ഥ കാര്യം മനസ്സിലായത്. ആ രുധിരമണിയുടെ മുറിക്കുള്ളിൽ വെച്ച് ലഭിച്ച ശക്തിയും വേഗതയും അമാനുഷിക ഊർജ്ജവും എന്റെ ശരീരത്തിൽ പൂർണ്ണമായും അലിഞ്ഞുചേർന്നിരിക്കുന്നു! ആ മാന്ത്രിക വലയത്തിന് പുറത്തും ഞാനിപ്പോൾ പഴയ ആ സാധാരണക്കാരനല്ല. വായുവിൽ കുതിച്ചുചാടാനും , കാറ്റിനെ വെല്ലുന്ന (അത്രക്കൊന്നും ഇല്ലെങ്കിലും പറയുമ്പോൾ ഒരു ഇത് വേണ്ടേ.... 😌😁)വേഗതയിൽ സഞ്ചരിക്കാനും കഴിവുള്ള ആരോ ആയി ഞാൻ മാറിക്കഴിഞ്ഞിരിക്കുന്നു! രാഹുലും സച്ചിനും ഇത് കണ്ട് അമ്പരന്ന് നിൽക്കുകയാണ്.

സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാനും നിൽക്കാനും വയ്യാത്ത ഒരു അവസ്ഥയായിരുന്നു. ഞരമ്പുകളിലൂടെ രക്തത്തിന് പകരം തിളക്കുന്ന ഊർജ്ജമാണ് ഒഴുകുന്നതെന്ന് തോന്നി. എന്റെ കൈകളിലെ മാംസപേശികളിലേക്ക് നോക്കി ഞാൻ എന്നോട് തന്നെ ചോദിച്ചു പോയി...

"ഞാനിപ്പോൾ ശരിക്കും ഒരു മനുഷ്യൻ തന്നെയാണോ?"

എനിക്ക് അവിടെ നിൽക്കാൻ തോന്നിയില്ല. ഈ സന്തോഷം പങ്കുവെക്കാൻ, അല്ലെങ്കിൽ ഈ മാറ്റങ്ങൾ നേരിട്ട് കാണാൻ എനിക്ക് തിരികെ മുറിയിൽ എത്തണമായിരുന്നു. അതിലുപരി, എനിക്ക് ആമിയെയും നിധിയെയും കാണണമായിരുന്നു. മാനസയുടെ കീഴിൽ ആ മോതിരങ്ങളുടെ അപാരമായ ശക്തികൾ സ്വായത്തമാക്കാൻ പോയ അവരുടെ ട്രെയിനിങ് കഴിഞ്ഞിറങ്ങുമ്പോഴുള്ള അവസ്ഥ എന്തായിരിക്കുമെന്ന് അറിയാനുള്ള വലിയൊരു ആകാംക്ഷ എന്റെയുള്ളിൽ അലയടിച്ചു.

ആ വലിയ ഇടനാഴിയിലൂടെ, കാറ്റിനെ വെല്ലുന്ന വേഗതയിൽ ഞങ്ങളുടെ മുറി ലക്ഷ്യമാക്കി ഞാൻ ഒറ്റയോട്ടം വെച്ചു! വെറുമൊരു കണ്ണിമവെട്ടുന്ന വേഗതയിൽ! എനിക്ക് പിന്നാലെ തങ്ങളുടെ പുതിയ ശക്തി തിരിച്ചറിഞ്ഞ സച്ചിനും രാഹുലും അതേ വേഗതയിൽ കുതിച്ചു പാഞ്ഞു.

വാതിൽ തുറന്ന് അകത്തു കയറിയപ്പോൾ കണ്ടത്, കട്ടിലിലിരുന്ന് വളരെ ആവേശത്തോടെ എന്തൊക്കെയോ സംസാരിക്കുന്ന റോസിനെയും കൃതികയേയുമാണ്.

ഞങ്ങളെ

💬 Comments

View all comments