Chapter Title : നിധിയുടെ കാവൽക്കാരൻ 22 [കാവൽക്കാരൻ]
അവിടെ വേറൊരു കാഴ്ചയായിരുന്ന....
മുറ്റത്ത് മീനാക്ഷിമോളുടെ കൂടെ ഓടിക്കളിക്കുകയാണ് ആമി! മുറിയിൽ വെച്ച് യാതൊരു ഭാവവുമില്ലാതെ എന്നെ തള്ളിമാറ്റിയിറങ്ങിപ്പോയ ആൾ തന്നെയല്ലേ ഇതൊക്കെയെന്ന് ഞാൻ അത്ഭുതപ്പെട്ടുപോയി.
അവിടെ നിറയെ അവളുടെ ചിരിയും സംസാരവുമായിരുന്നു. മീനാക്ഷിക്കൊപ്പം അവൾ ഒരു കൊച്ചുകുട്ടിയെപ്പോലെ തിമിർക്കുകയാണ്. ഞാൻ പടിപ്പുരയ്ക്കൽ നിന്നുകൊണ്ട് അവളെത്തന്നെ ഉറ്റുനോക്കി നിന്നു.
പക്ഷെ, ഒരുവട്ടം പോലും അവൾ എന്റെ നേർക്ക് നോക്കിയില്ല. ഞാൻ അവിടെ നിൽക്കുന്നുണ്ടെന്ന ഒരു ഭാവം പോലും ആ മുഖത്തില്ലായിരുന്നു. തികച്ചും അപരിചിതനായ ഒരാളെപ്പോലെ എന്നെ അവഗണിക്കുന്ന ആമിയെ കണ്ടപ്പോൾ എന്റെ നെഞ്ചിൽ ഒരു കൊളുത്തിവലിക്കുന്ന വേദന തോന്നി.
ഇതിന് പിന്നിൽ മാനസയ്ക്ക് വല്ല പങ്കുമുണ്ടായിരിക്കുമോ? ആ പരിശീലന മുറിക്കുള്ളിൽ വെച്ച് ആ നശിച്ച മോതിരങ്ങൾ ഇവരുടെ മനസ്സിൽ എന്നോടുള്ള എന്തെങ്കിലും അകൽച്ചയാണോ കുത്തിവെക്കുന്നത്? എന്റെ തല പുകയാൻ തുടങ്ങി.
ചിന്തകളുടെ ഭാരം കാരണം സമയം പോയതറിഞ്ഞില്ല.
രാത്രിയായി, ഭക്ഷണത്തിന്റെ സമയവും കഴിഞ്ഞു. വല്ലാത്തൊരു മൂഡ് ഓഫ് കാരണം എല്ലാവരും കഴിച്ച് എഴുന്നേറ്റതിന് ശേഷമാണ് ഞാൻ ഡൈനിംഗ് ഹാളിലേക്ക് പോയത്. എന്തൊക്കെയോ പേരിന് മാത്രം കോരിവിഴുങ്ങിയിട്ട് ഞാൻ ഉമ്മറത്തേക്ക് തന്നെ വന്നു.
അവിടെ ആ വലിയ തിണ്ണയിൽ, ഇരുട്ടിന്റെ പുതപ്പണിഞ്ഞ ആ മുറ്റത്തേക്ക് നോക്കി ഞാൻ തനിച്ചിരുന്നു. കൂട്ടിന് ആകാശത്ത് ഒരു വിളക്കുപോലെ തിളങ്ങിനിൽക്കുന്ന അമ്പിളിമാമൻ മാത്രം. ആ വലിയ ആകാശത്തിന്റെ ഏകാന്തതയിൽ ഒറ്റപ്പെട്ടുപോയ ആ അമ്പിളിയെപ്പോലെ തന്നെയായിരുന്നു ഞാനും ഇപ്പോൾ ആ വീട്ടിൽ....
ഇടയ്ക്കിടെ വീശുന്ന തണുത്ത കാറ്റിന് എന്റെ ഉള്ളിലെ സങ്കടത്തിന്റെ അതേ ആഴമുണ്ടായിരുന്നു.
കുറച്ചുനേരം അങ്ങനെ ഇരുന്ന ശേഷം ഞാൻ പതുക്കെ എഴുന്നേറ്റു. എന്റെയും ആമിയുടെയും നിധിയുടെയും മുറി ലക്ഷ്യമാക്കി ഞാൻ നടന്നു.
പക്ഷെ വാതിൽക്കൽ എത്തിയപ്പോഴാണ് കണ്ടത്, അത് ഉള്ളിൽ നിന്നും അടച്ചിരിക്കുന്നു! ഞാൻ പതിയെ ഒന്ന് മുട്ടിനോക്കിയെങ്കിലും യാതൊരു അനക്കവുമില്ലായിരുന്നു. എന്റെ നെഞ്ചിലൊരു വലിയ വിങ്ങൽ
💬 Comments
View all comments