0%

Chapter Title : നിധിയുടെ കാവൽക്കാരൻ 22 [കാവൽക്കാരൻ]

​ഞാൻ ഇല്ലെന്നർത്ഥത്തിൽ പതുക്കെ തലയാട്ടി.

"നിങ്ങൾ പൊയ്ക്കോ... ഞാൻ കുറച്ചു കഴിഞ്ഞ് വരാം," എന്ന് പറഞ്ഞ് ഞാൻ ഒഴിഞ്ഞുമാറി.

​സത്യത്തിൽ എനിക്ക് കളിക്കാൻ പോകാൻ താല്പര്യമില്ലാഞ്ഞിട്ടല്ല. എന്റെ മനസ്സ് മുഴുവൻ ഇപ്പോൾ ആമിയും നിധിയുമാണ്. അവർ ഏതു നിമിഷവും ആ വാതിൽ തുറന്ന് ഇവിടേക്ക് വരാം.

​"ശരി, ഞങ്ങൾ പോയിട്ട് വരാം..." എന്ന് പറഞ്ഞ് ബാക്കിയുള്ളവർ മീനാക്ഷിക്കൊപ്പം കളിക്കാനായി മുറിക്ക് പുറത്തേക്ക് പോയി.

​വലിയ ആ മുറിയിൽ ഞാൻ മാത്രം തനിച്ചായി.

അടഞ്ഞുകിടക്കുന്ന ആ വാതിലിലേക്ക് തന്നെ കണ്ണുംനട്ട്, ഏത് നിമിഷവും അവർ കടന്നുവരുമെന്ന പ്രതീക്ഷയോടെ ഞാൻ ആ കട്ടിലിൽ അങ്ങനെ കാത്തിരുന്നു......

അങ്ങനെ ഞാൻ വാതിലിലേക്ക് തന്നെ കണ്ണുംനട്ട് കാത്തിരിക്കുമ്പോഴാണ് വാതിൽ പതുക്കെ തുറന്നത്.

ആമിയും നിധിയുമായിരുന്നു അത്!

അവരെ കണ്ടയുടനെ എന്റെ മുഖത്ത് വലിയൊരു സന്തോഷം വിരിഞ്ഞെങ്കിലും, എന്നെ കണ്ടതും അവർ രണ്ടുപേരും വല്ലാതെ പരുങ്ങുന്നതുപോലെ എനിക്ക് തോന്നി.

അവരുടെ മുഖത്ത് എന്തൊക്കെയോ മറച്ചുവെക്കുന്നതുപോലൊരു ഭാവം.

ഞാൻ വേഗം കട്ടിലിൽ നിന്നും എഴുന്നേറ്റ് അവരുടെ അടുത്തേക്ക് ചെന്നു. ഒരു നിമിഷം പോലും വൈകാതെ ഞാൻ രണ്ടുപേരുടെയും ചുണ്ടുകളിൽ മാറിമാറി എന്റെ ചുണ്ടുകൾ അമർത്തി ഒരു ചുംബനം നൽകി.

എന്നാൽ... ആ ചുംബനത്തിൽ എനിക്കൊരു വല്ലായ്മ തോന്നി. സാധാരണ ഞാൻ അങ്ങനെ ചെയ്യുമ്പോൾ, എന്റെ തലയിൽ മുറുകെ പിടിച്ച് അവരുടെ ചുണ്ടുകളിലേക്ക് കൂടുതൽ ആവേശത്തോടെ എന്നെ വലിച്ചടുപ്പിക്കാറുള്ളവരാണ് അവർ.

എന്റെ ചുണ്ടുകളെ വിഴുങ്ങാൻ കാത്തുനിൽക്കാറുള്ള ആ പഴയ ആവേശമൊന്നും ഇപ്പോൾ അവരിലില്ലായിരുന്നു. ഏതോ വലിയൊരു ഭാരം അവരെ ബാധിച്ചിരിക്കുന്നതുപോലെ, യാതൊരു വികാരവുമില്ലാതെ അവർ വെറുതെ നിന്നു

💬 Comments

View all comments