Chapter Title : നിധിയുടെ കാവൽക്കാരൻ 22 [കാവൽക്കാരൻ]
വെള്ളത്തുള്ളികൾ അവളുടെ കഴുത്തിലെ കുഴികളിലൂടെ ഒലിച്ചിറങ്ങി ആ ടവലിന്റെ വിടവിലേക്ക് മറയുന്നുണ്ടായിരുന്നു.
തണുപ്പുകൊണ്ടാണോ എന്നറിയില്ല, അവളുടെ സ്വർണ്ണവർണ്ണമുള്ള ചർമ്മത്തിൽ നേരിയൊരു ചുവപ്പ് പടർന്നിരുന്നു. ആ ടവലിന്റെ അതിരുകളിൽ തെളിഞ്ഞുനിൽക്കുന്ന അവളുടെ ശരീരത്തിന്റെ വടിവുകൾ ഏതൊരു പുരുഷനെയും ഭ്രാന്തുപിടിപ്പിക്കുന്നതായിരുന്നു.
നനഞ്ഞൊട്ടിയ ആ വശ്യമായ രൂപം കണ്ടപ്പോൾ എന്റെ ഉള്ളിലെ വിഷമങ്ങൾക്കിടയിലും എവിടെയോ ഒരു കൊതി തോന്നി.
ഞാൻ അവളെ നോക്കി സ്നേഹത്തോടെ ഒന്ന് ചിരിച്ചു. എന്നാൽ തിരിച്ച് വളരെ മങ്ങിയ, നിർവികാരമായ ഒരു പുഞ്ചിരി മാത്രമാണ് അവൾ എനിക്ക് നൽകിയത്. ശേഷം ആ ടവലിൽ ഒന്നുകൂടി മുറുകെ പിടിച്ചുകൊണ്ട് അവൾ എന്നോട് പറഞ്ഞു:
"ദേവാ... നീ റൂമിന് പുറത്തേക്ക് ഒന്ന് പോകുമോ... എനിക്ക് ഡ്രസ്സ് മാറണം."
ആ വാക്കുകൾ കേട്ടതും എന്റെ തലക്കടിച്ചതുപോലെ തോന്നി. ഞാൻ സ്തംഭിച്ച് ആ കട്ടിലിൽ തന്നെ ഇരുന്നുപോയി. ഡ്രസ്സ് മാറാൻ ഞാൻ പുറത്തുപോകണമെന്നോ? എന്നോട്! അവളും യാതൊരു ഭാവവ്യത്യാസവുമില്ലാതെ അതേ നിൽപ്പാണ്. ഞാൻ പുറത്തേക്ക് പോകാൻ വേണ്ടി കാത്തുനിൽക്കുന്നത് പോലെ അവൾ എന്നെത്തന്നെ ഉറ്റുനോക്കി നിൽക്കുകയാണ്.
പിന്നീട് ഞാൻ അവിടെ ഇരുന്നില്ല. ഒന്നും മിണ്ടാതെ, വലിയൊരു അപമാനഭാരത്തോടെ ഞാൻ എഴുന്നേറ്റ് വാതിൽക്കലേക്ക് നടന്നു.
ഞാൻ പുറത്തെത്തിയതും, എന്റെ മുഖത്തേക്ക് നോക്കുകപോലും ചെയ്യാതെ അവൾ വലിയ ശബ്ദത്തോടെ ആ വാതിലടച്ചു!
അടഞ്ഞ ആ വാതിലിന് മുന്നിൽ ഞാൻ തരിച്ചുനിന്നുപോയി. എന്താണ് ഇവിടെ നടക്കുന്നതെന്ന് എനിക്കൊരു എത്തും പിടിയുമില്ലായിരുന്നു. അവരുടെ പെരുമാറ്റം തികച്ചും വ്യത്യസ്തമാണ്. ഞാൻ അറിയാതെ എന്തെങ്കിലും തെറ്റ് ചെയ്തോ? അതോ ആ പരിശീലന മുറിക്കുള്ളിൽ വെച്ച് ആ മോതിരങ്ങൾ അവരുടെ മനസ്സിൽ എന്തെങ്കിലും
💬 Comments
View all comments