Chapter Title : നിധിയുടെ കാവൽക്കാരൻ 22 [കാവൽക്കാരൻ]
സഹായിച്ച് പുറത്തെ തണുപ്പിനെ വകഞ്ഞുമാറ്റി അവരുടെ ശരീരത്തിന്റെ ഊഷ്മളത എന്റെ സിരകളിലേക്ക് പടർന്നുകയറി. എന്റെ നെഞ്ചിലെ വിങ്ങലുകൾ പതിയെ ഇല്ലാതാവുകയായിരുന്നു...
യാതൊരു ചിന്തകളുമില്ലാതെ, അവരെ രണ്ടുപേരെയും എന്റെ നെഞ്ചോട് ചേർത്ത് പിടിച്ച്, അവരുടെ ആ സുരക്ഷിതമായ ആശ്ലേഷത്തിൽ ഞാൻ വളരെ പെട്ടെന്ന് തന്നെ ഗാഢമായ ഉറക്കത്തിലേക്ക് വഴുതിവീണു....നാളത്തെ പരിശീലനം എന്തായിരിക്കുമെന്നോർത്ത് ചിന്തിക്കാൻ പോലും ഞാൻ അപ്പോൾ തയ്യാറായിരുന്നില്ല....
********
റോസ് എന്നെ പതുക്കെ തട്ടിവിളിച്ചപ്പോഴാണ് ഞാൻ കണ്ണ് തുറന്നത്.....
എന്നെ വിളിച്ചുണർത്തിയ ശേഷം റോസ് തിരിഞ്ഞ് കിടന്നുറങ്ങുന്ന കൃതികയെയും പതുക്കെ തട്ടിയുണർത്തി.
ഓരോ പ്രഭാതം ആവുമ്പോഴേക്കും ശരീരവും പുതിയതായി വരുകയാണ്....
സമയം വൈകിയെന്ന് മനസ്സിലായ ഞാൻ എന്റെ മുറിയിലേക്ക് പോകാനായി എഴുന്നേറ്റു. വാതിൽക്കലേക്ക് നടക്കാൻ തുടങ്ങിയ എന്നെ പിന്നിൽ നിന്നും അവർ രണ്ടുപേരും ചേർന്ന് വിളിച്ചു. തിരിഞ്ഞുനോക്കിയ എന്റെ അടുത്തേക്ക് വന്ന റോസും കൃതികയും എന്റെ രണ്ട് കവിളുകളിലുമായി വളരെ സ്നേഹത്തോടെ ഓരോ ചുംബനങ്ങൾ നൽകി.
ഇന്നലത്തെ എനിക്ക് താങ്ങായി നിന്ന അവരോടുള്ള നന്ദിസൂചകമായി ഞാൻ തിരിച്ച് അവരെ ചേർത്തുപിടിച്ച് കവിളിൽ മൃദുവായി ഉമ്മകൾ നൽകി. ആ സ്നേഹപ്രകടനങ്ങൾക്ക് ശേഷം ഞാൻ വാതിൽ തുറന്ന് പുറത്തെ ഇടനാഴിയിലേക്ക് കാലെടുത്തുവെച്ചു.
പക്ഷെ, പുറത്തിറങ്ങിയ എന്റെ കാലുകൾ അവിടെത്തന്നെ തറഞ്ഞുപോയി. വാതിലിന് തൊട്ടുമുന്നിലായി എന്നെത്തന്നെ നോക്കി നിൽപ്പുണ്ടായിരുന്നു... ആമിയും നിധിയും!
എന്നെ അവിടെ കണ്ടതും അവർ രണ്ടുപേരും വല്ലാതെ പകച്ചുപോയി. രാത്രി മുഴുവൻ എന്റെ റൂമിലില്ലാതെ ഞാൻ കൃതികയുടെയും റോസിന്റെയും റൂമിൽ നിന്നും ഇറങ്ങിവരുന്നത് കണ്ടതുകൊണ്ടാകാം അവരുടെ മുഖത്ത് അമ്പരപ്പും ഒപ്പം വല്ലാത്തൊരു ഭാവവും മിന്നിമറഞ്ഞു.
ഞങ്ങളുടെ കണ്ണുകൾ തമ്മിൽ പരസ്പരം ഉടക്കി.
കുറച്ചുനേരം ആ ഇടനാഴിയിൽ ഒരു വലിയ നിശ്ശബ്ദത തളംകെട്ടി നിന്നു. ഇന്നലെ അവർ എനിക്ക് നൽകിയ അതേ അവഗണനയുടെയും വേദനയുടെയും ഓർമ്മ എന്റെ ഉള്ളിലേക്ക് ഇരച്ചുകയറി. എന്റെ നെഞ്ചൊന്ന് പിടഞ്ഞെങ്കിലും ഞാൻ
💬 Comments
View all comments