Chapter Title : ?ഒരു കുത്ത് കഥ? [അജിത് കൃഷ്ണ]
)
റാം :അറിയാം എടോ,, പിന്നെ ജീവിത കാലം മുഴുവൻ പഠിക്കാൻ പറ്റില്ല. അതുപോലെ എല്ലാ കൂട്ടുകാരും കൂടെ കാണുകയും ഇല്ലല്ലോ. പിന്നെ തനിക്ക് അറിയാല്ലോ ബാംഗ്ലൂർ അവിടെ എന്റെ ജോലി അതൊക്കെ കളഞ്ഞു ഒരുപാട് നാളൊന്നും എനിക്ക് ഇവിടെ നിൽക്കാൻ പറ്റില്ല. കഴിവതും വേഗത്തിൽ പോകണം പിന്നെ ഒരു സിസ്റ്റം ഉണ്ടെങ്കിൽ വീട്ടിൽ ഇരുന്നു ഡീൽ ചെയ്യാവുന്ന വർക്സ് മാത്രമേ ഉള്ളൂ വേറെ എനി അദർ ഇഷുസ് ഉണ്ടായാൽ മാനേജ് ചെയ്യാൻ ഞാനെ ഉള്ളു അപ്പൊ ഇത്രേം ദൂരെ നിന്ന് അതൊരു ബുദ്ധിമുട്ട് ആകും അതാണ് അല്ലാതെ തന്നെ വിഷമിപ്പിക്കണം എന്നുവെച്ചല്ല.
(ആ പറച്ചിലിൽ വിഷമം തോന്നിയെങ്കിലും പക്ഷേ അവളോട് ഉള്ള സ്നേഹം അതിൽ വ്യക്തം ആയത് കൊണ്ട് അനുവിന് അയാളോട് സ്നേഹം തോന്നി. ഉത്തരവാദിത്തം അതിലുപരി ഭാര്യയുടെ സ്വപ്‌നങ്ങൾ എല്ലാം അയാൾ നോക്കി കാണുന്നതിൽ. )
റാം :താൻ എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നത്. ഞാൻ പറഞ്ഞതിൽ വിഷമം ആയോ.
അനു :ഹേയ് അതല്ല,, അങ്ങനെ ഒന്നും ഇല്ല ഏട്ടന്റെ ഇഷ്ടം.
റാം :കഴിവതും നാളെ തന്നെ ടിസി എഴുതി വാങ്ങാം 2 ഡേയ്ക്കുള്ളിൽ ഇവിടെ നിന്നും ബാംഗ്ലൂറിലേക്ക് തിരിച്ചു പറക്കണം. പിന്നെ ഇന്ന് നല്ലൊരു ദിവസം ആയിട്ട് ഞാൻ വേറെ എന്തൊക്കെയോ പറഞ്ഞു തന്നെ മടുപ്പ് ആക്കി അല്ലെ. അല്ല താൻ എന്നോട് എന്ത് വേണേലും ചോദിക്കാൻ മടിക്കേണ്ട
അനു :അല്ല അത് ഞാൻ എന്ത് ചോദിക്കണം എന്ന്.. (അവൾ ആകെ തപ്പി തടയാൻ തുടങ്ങി. )
റാം :താൻ ആദ്യം ഒന്ന് ടെൻഷൻ ഒക്കെ കള,, ഇത് ഇപ്പോൾ ഞാൻ ആൾക്കാരെ ഇന്റർവ്യൂ ചെയുമ്പോൾ ആണ് ഈ ഭാവം കാണുന്നത്. പിന്നെ എന്റെ കാര്യം പറയാല്ലോ ഞാൻ നല്ല ഓപ്പൺ മൈൻഡ് ഉള്ള കൂട്ടത്തിൽ ആണ്. പിന്നെ കല്യാണത്തിന് എനിക്ക് താല്പര്യം ഒന്നും ഇല്ലായിരുന്നു. പക്ഷേ തന്നെ കണ്ട് കഴിഞ്ഞപ്പോൾ ആണ് എനിക്ക് ആ മോഹം ആദ്യമായി തോന്നിയത്. അല്ല തന്നെ പോലൊരു സുന്ദരി കുട്ടിയെ ആരാ വേണ്ടന്ന് വെക്കുക.
(അത് അനുവിന്
💬 Comments
View all comments