Chapter Title : ഒരു തേപ്പ് കഥ 8 [ചുള്ളൻ ചെക്കൻ]
കഴിച്ചുകൊണ്ട് ഇരുന്നപ്പോളാണ് റൂമിൽ നിന്ന് ഇറങ്ങി വരുന്ന ജാസ്മിനെ ഞാൻ കണ്ടത്.... ഒരു ഗോൾഡൻ കളറിൽ വർക്കുകൾ ചെയ്ത് ഒരു ടോപ്പും ഒരു പച്ച പാന്റും ആയിരുന്നു അവൾ ഇട്ടിരുന്നത്... എന്റെ കണ്ണുകൾ അവളിൽ ഉടക്കി നിന്നു... അവൾ അത് കണ്ടു അവൾ ചെറിയ ഒരു ചിരി ചിരിച്ചു... പെട്ടന്ന് ഞാൻ നോട്ടം മാറ്റി.. അവൾ എന്റെ എതിരെ ഉള്ള കസേരയിൽ വന്ന് ഇരുന്നു... ഫുഡ് കഴിക്കാൻ തുടങ്ങി....
കഴിച്ചുകൊണ്ട് ഇരിക്കുമ്പോൾ അവളെ നോക്കാതെ ഇരിക്കാൻ പല പ്രാവശ്യം ഞാൻ ശ്രെമിച്ചു... പക്ഷെ പല പ്രവശ്യവും നോട്ടം ചെന്നു... അവൾ അത് കാണുകയും ചിരിക്കുകയും ചെയ്യും.. ഞാൻ പെട്ടന്ന് തന്നെ കഴിച്ചു എഴുനേറ്റു... ഞങ്ങൾ ഒരുമിച്ചു ഓഫീസിലേക്ക് പോയി...
ഞാനും പിന്നെ പരിചയമില്ലാത്ത ഒരാളും കൂടെ ഓഫീസിലേക്ക് നടന്നു വരുന്നത് കണ്ട് എല്ലാരും ഓരോന്ന് ഒക്കെ പറയുന്നുണ്ടായിരുന്നു... ഞാൻ അതൊന്നും കാര്യമാക്കാതെ എന്റെ കാബിനിനുള്ളിലേക്ക് കയറി... കൂടെ ജാസ്മിനും... എന്നിട്ട് ഞാൻ എന്റെ പേർസണൽ സെക്രട്ടറി ആയ പ്രവീണയെ വിളിച്ചു....
“സർ മേ ഐ ” പ്രവീണ ചോദിച്ചു...
“യസ് കം ഇൻ ” ഞാൻ പറഞ്ഞു ...
“എന്താ സർ വിളിപ്പിച്ചത്...”
“താൻ റിസൈൻ ചെയ്യാൻ പോവുകയല്ലേ... തന്റെ പൊസിഷനിലേക്ക് വരാൻ പോകുന്ന പുതിയ അപ്പോയിമെന്റ് ആണ് ഇയാൾ... താൻ ഇയാൾക്ക് എങ്ങനെ ആണ് കാര്യങ്ങൾ എന്നൊക്കെ ഒന്ന് പറഞ്ഞു മനസിലാക്കണം ” ഞാൻ പറഞ്ഞു...{പ്രെവീണയുടെ കല്യാണം ആയി അപ്പോൾ അവളും അവളുടെ ഹസ്ബെന്റും കൂടെ US ഇലേക്ക് പോവുകയാണ്...}
“യസ് സർ ” അവളുടെ
💬 Comments
View all comments