Chapter Title : ഒരു തേപ്പ് കഥ 8 [ചുള്ളൻ ചെക്കൻ]
” എന്ന് പറഞ്ഞു അവളേം കൊണ്ട് കാറിലേക്ക് കയറി...
“ജോലി എങ്ങനെ ആണെന്ന് അവൾ പറഞ്ഞു തന്നോ ” അവൾ എന്തോ പറയാൻ തുടങ്ങിയപ്പോൾ അതിനു മുൻപ് ഞാൻ ചോദിച്ചു....
“ആഹ് ഒരു ഏകദേശം രൂപം കിട്ടി ” അവൾ പറഞ്ഞു...
“ഇനി ഏതെങ്കിലും ദിവസം ഇത്പോലെ ഞാൻ താമസിക്കുവാണേൽ ഞാൻ ഒരു നമ്പർ തരാം... അതിൽ വിളിച്ചാൽ മതി... അവർ നിന്നെ വീട്ടിൽ കൊണ്ട് ആക്കിക്കോളും ” ഞാൻ പറഞ്ഞു... അവൾ എന്തോ പറയാൻ തുടങ്ങിയിട്ട് വേണ്ടന്ന് വെച്ചു... ഞാൻ എന്താണെന്ന് ചോദിക്കാനും പോയില്ല...
....
അങ്ങനെ ദിവസങ്ങൾ കടന്ന് പോയി...ഉമ്മിയൊക്കെ ഗൾഫിലേക്ക് പോയി... എന്റെ കാര്യങ്ങൾ ഒരേപോലെ നടന്ന് പോയി...
ഒരു ദിവസം ഞാൻ ഓഫീസിൽ നിന്ന് നേരെ ഒരു മീറ്റിംഗിന് പോയി... അന്ന് താമസിച്ചിരുന്നു... വീട്ടിൽ വന്ന് കയറുമ്പോൾ എന്നെ കാത്ത്... പുറത്ത് തന്നെ ജാസ്മിൻ നിൽപുണ്ടായിരുന്നു....അവളുടെ മുഖം വല്ലാതെ ഇരിക്കുന്നു...
“എന്താ എന്ത് പറ്റി നിന്റെ മുഖം എന്താ വല്ലാതെ ഇരിക്കുന്നത്...” ഞാൻ ചോദിച്ചു...
“അത്,.... ഇക്കാ... നമ്മുടെ ഓഫീസിലെ സൈനു ഇല്ലേ ആയാൾ ഞാൻ വന്നതിന്റെ അന്ന് മുതൽ എന്നെ ശല്യം ചെയ്യാൻ തുടങ്ങിയതാണ്...”
“എന്നിട്ട് നീ എന്താ അത് ആദ്യമേ എന്നോട് പറയാതെ ഇരുന്നത് ” ഞാൻ ദേഷ്യത്തിൽ ചോദിച്ചു...
“ഞാൻ കരുതി നിർത്തിക്കോളുമെന്ന.... പക്ഷെ ഇന്ന് ആയാൽ എന്നെ തടഞ്ഞു നിർത്തി എന്നിട്ട് എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞു... നാളെ ഒരു തീരുമാനം പറയണം എന്നും പറഞ്ഞു ” അവൾ പറഞ്ഞു...
“അതിനെ കുറിച്ച് ഓർത്തു നീ ടെൻഷൻ
💬 Comments
View all comments