Chapter Title : ഒരു തേപ്പ് കഥ 8 [ചുള്ളൻ ചെക്കൻ]
അടിക്കേണ്ട.. അത് ഞാൻ നോക്കിക്കോളാം ” ഞാൻ പറഞ്ഞു എന്നിട്ട് റൂമിലേക്ക് പോയി...
ഞാൻ ഫോൺ എടുത്ത് നോക്കുമ്പോൾ അഫിയുടെയും ഉമ്മിയുടെയും ഫൗസിയുടെയും കുറെ മിസ്സ്ഡ് കാൾസ് കിടക്കുന്നു....ഫോൺ സൈലന്റിൽ ആയിരുന്നു
ഞാൻ ഉമ്മിയെ തിരിച്ചു വിളിച്ചു...
“എവിടെ ആയിരുന്നെടാ ചെറുക്കാ നീ...” ഉമ്മി ചോദിച്ചു...
“ഞാൻ ഇപ്പോഴാ ഓഫീസിൽ നിന്ന് വന്നത്... എന്താ ഉമ്മി കാര്യം ” ഞാൻ ചോദിച്ചു...
“എടാ കല്യാണത്തിന്റെ ഡേറ്റ് തീരുമാനിച്ചു... അടുത്ത മാസം 10 ന്... ഇന്ന് 15 ആയില്ലേ.. ഇനി 25 ദിവസം കൂടെ ” ഉമ്മി പറഞ്ഞു....
“എന്നോട് ചോദിക്കാതെ എന്തിനാ ഡേറ്റ് തീരുമാനിച്ചത് ” ഞാൻ ചെറിയ ദേഷ്യത്തോടെ ചോദിച്ചു...
“നീ ദേഷ്യപ്പെടേണ്ട കാര്യം ഒന്നും ഇല്ല... നീ തന്നെയാണ് പറഞ്ഞത്... ഞങ്ങളോട് തീരുമാനിച്ചോളാൻ... അതുകൊണ്ട് ആണ് ഞങ്ങൾ തീരുമാനിച്ചത് ” ഉമ്മി പറഞ്ഞു...
“അതല്ല ഉമ്മി എനിക്ക് ഇത് വരെ എന്താണ് എന്റെ ജീവിതത്തിൽ നടക്കുന്നത് എന്ന് ഉൾകൊള്ളാൻ പറ്റിയിട്ടില്ല ” ഞാൻ പറഞ്ഞു....
“ടാ ചെറുക്കാ... നീ ഇനി എന്തൊക്കെ പറഞ്ഞാലും ശെരി അന്ന് തന്നെ കല്യാണം നടക്കും... ഒരു പെങ്കൊച്ചിന്റെ ജീവിതം വെച്ചിട്ടാൻ നീ കളിക്കുന്നത് എന്ന് ഓർക്കണം ” ഉമ്മി പറഞ്ഞു...
ഞാൻ ഒന്നും മിണ്ടിയില്ല...
“ഈ മാസം 30 ന് നീ ഇങ്ങ് എത്തിക്കോണം ഞങ്ങൾ ഈ ആഴ്ച തന്നെ അങ്ങ് എത്തും കാര്യങ്ങൾ എന്തെല്ലാം കിടക്കുന്നു... നീ ഒഴിയാൻ ഒന്നും നിക്കണ്ട അവിടെ ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു ” ഉമ്മി പറഞ്ഞു... എനിക്ക് സമ്മധിക്കാൻ അല്ലാതെ വേറെ
💬 Comments
View all comments