Chapter Title : ഒരു തേപ്പ് കഥ 8 [ചുള്ളൻ ചെക്കൻ]
ചോദിച്ചു...
“പ്രവീണാ... കുറച്ചു വെള്ളം കിട്ടുമോ ” ഞാൻ ചോദിച്ചു..അവൾ പെട്ടന്ന് തന്നെ പോയി ഒരു ബോട്ടിൽ വെള്ളവുമായി വന്നു.... അവൾ ആ ബോട്ടിൽ എനിക്ക് തന്നു...കുറച്ചു നേരം അവൾ അവിടെ തന്നെ നിന്നു...
“സർ ഇത് വരെ സർ പേർസണൽ കാര്യങ്ങൾ ആരോടും സംസാരിച്ചിട്ടില്ല... ആരും അത് ചോദിക്കാനും വന്നിട്ടില്ല... വിരോധം ഇല്ലേൽ എന്നോട് പറഞ്ഞൂടെ... സാറിന്റെ വിഷമങ്ങൾ കുറച്ചു കുറയും ” കുറച്ചു നേരം കഴിഞ്ഞു അവൾ പറഞ്ഞു.. ഞാൻ അവളെ ഒന്ന് നോക്കി...ഒന്ന് ആലോചിച്ചപ്പോൾ അതാണ് ശെരി എന്ന് എനിക്കും തോന്നി...
ഞാൻ അവളോട് കാര്യങ്ങൾ എല്ലാം പറഞ്ഞു...
“ ഇത്രയും ഒക്കെ അനുഭവിച്ചിട്ടാണോ... സർ അവളുടെ ഭാഗത്ത് നിന്ന് ചോദിച്ചാൽ അവൾ പറയുന്നത് ശെരിയല്ലേ... പക്ഷെ സർ സാറിന്റെ ഭാഗത്ത് നിന്ന് നോക്കിയാൽ സർ ചെയ്തതും ശെരി തന്നെ ആണ് ” അവൾ പറഞ്ഞു...
“സർ പറഞ്ഞത് വെച്ച് നോക്കുവാണേൽ... അവൾ സാറിന്റെ കാര്യം അറിഞ്ഞത് ഇന്നലെ ആയിരിക്കും.. അങ്ങനെ ആണേൽ ഒറ്റ ദിവസം കൊണ്ട് സാറിനെ ഉപേക്ഷിച്ചു അവനെ സ്നേഹിക്കണമെങ്കിൽ അവളുടെ സ്നേഹം സർ ഒന്ന് ആലോചിച്ച് നോക്ക് ” അവൾ എന്നോട് ചോദിച്ചു... ശെരിയാണ്... ഒരാളെ മറന്നു മറ്റേ ആളെ സ്നേഹിച്ച അവൾ.. അവളെ ഞാൻ കല്യാണം കഴിച്ചു കഴിഞ്ഞ് ഒരു പ്രശ്നം ഉണ്ടായാൽ എന്നെ വിട്ട് പോകില്ല എന്ന് ഉറപ്പ് പറയാൻ പറ്റില്ല... അപ്പോൾ എന്തോ ഭാഗ്യം കൊണ്ട് തന്നെ ആണ് അവൾ പോയത്....
“താങ്ക്യൂ ” ഞാൻ പ്രവീണയോട് പറഞ്ഞു...
“എന്തിനാണ് സർ ” അവൾ
💬 Comments
View all comments