Chapter Title : ഒരു തേപ്പ് കഥ 8 [ചുള്ളൻ ചെക്കൻ]
പുറത്തേക്ക് ഇറങ്ങി... ഐഷ എന്റെ പിറകെ വന്നു...
“എന്താടാ നിനക്ക് പേടി ആണോ എന്നോട് സംസാരിക്കാൻ ” കാറിന്റെ അടുത്ത് എത്തിയപ്പോൾ അവൾ എന്റെ മുൻപിൽ കേറി നിന്നക്കൊണ്ട് പറഞ്ഞു...
ഞാൻ അവളുടെ കുത്തിന് പിടിച്ചു കാറിനോട് ചേർത്തു...
“അവളുടെ ദേഹത്ത് തൊടണമെങ്കിൽ നീ നിന്റെ തന്തക്ക് ഒന്ന് കൂടെ ജനിക്കണം ” എന്ന് പറഞ്ഞു അവളുടെ കഴുത്തിൽ നിന്ന് പിടി വിട്ടു...അവൾ ഒന്ന് പേടിച്ചു...
“നിനക്ക് എന്നെ ശെരിക്ക് അറിയില്ല... ഇനി ഒരുതവണ കൂടെ നമ്മൾ തമ്മിൽ ഇത് സംസാരിക്കേണ്ടി വന്നാൽ അന്ന് നീ അറിയും ഞാൻ ആരാണെന്ന് ” ഞാൻ നല്ല ദേഷ്യത്തിൽ പറഞ്ഞിട്ട് അവളെ ഡോറിന്റെ അവിടെ നിന്ന് മാറ്റി... അപ്പോൾ വിവേക് വന്ന് എന്നെ പിടിച്ചു അകത്തു കയറ്റി എന്നിട്ട് അവനും കയറി...
“നീ എന്താടാ മൈര് ഇങ്ങനെ ഒക്കെ കാണിക്കുന്നേ ” അവൻ ചെറിയ ദേഷ്യത്തിൽ എന്നോട് ചോദിച്ചു...
“പിന്നെ ഞാൻ എന്ത് ചെയ്യണം അവൾ വെല്ല വിളിക്കുമ്പോൾ മിണ്ടാതെ കേട്ട് നിക്കണോ ”
ഞാൻ ചോദിച്ചു അതിനു അവനു ഉത്തരം ഇല്ലായിരുന്നു... തിരിച്ചു വീട്ടിൽ വരുമ്പോൾ പന്തലിന്റെ പണി ഒക്കെ തുടങ്ങിയിരുന്നു...
2 ദിവസത്തിന് ശേഷം....വിവേകിന്റെ കല്യാണ ദിവസം...
രാവിലെ തന്നെ ഒരുക്കങ്ങൾ തുടങ്ങി...
10മണിക്ക് തന്നെ അവിടെ നിന്ന് എറണാകുളത്തേക്ക് യാത്രയായി..വലിയ തിരക്കുകൾ ഒന്നും ഇല്ലാത്തത്കൊണ്ട് 11.30 ഒക്കെ ആയപ്പോൾ ഞങ്ങൾ ഓഡിറ്റോറിയത്തിൽ എത്തി ചേർന്നു... ഒരു ക്ഷേത്രത്തോട് ചേർന്ന് ഉള്ള ഓഡിറ്റോറിയം ആയിരുന്നു... ഞങ്ങളെ നേരെ ക്ഷേത്രത്തിലേക്ക് പോയി... അഞ്ജനെയെ ഞാൻ ഒന്ന് നോക്കി..സ്വർണ ബോർഡറോട്
💬 Comments
View all comments