Chapter Title : ഒരു തേപ്പ് കഥ 8 [ചുള്ളൻ ചെക്കൻ]
കൂടിയ ഒരു നീല കളർ സാരിയും മജന്ത ബ്ലൗസും ആണ് അഞ്ജന ധരിച്ചിരുന്നത്. തലമുടിയിൽ ധാരാളം മുല്ലപ്പൂ ചൂടിയിരുന്നു. കൈയിലും കഴുത്തിലും കത്തിലുമായി സ്വർണാഭരണങ്ങളും. അതെല്ലാം ട്രഡീഷണൽ മോഡലിൽ ഉള്ളതും ആയിരുന്നു.അവൾ പണ്ടത്തെ പോലെ ഒന്നും അല്ല കുറച്ചു തടി ഒക്കെ വെച്ചിട്ടുണ്ട്... കല്യാണത്തിന്റെ ഒരു പേടി അവളുടെ മുഖത്ത് ഉണ്ടായിരുന്നു... വിവേകിന്റെ മുഖത്തും ഉണ്ടായിരുന്നു..അവൻ ഒരു വെള്ള മുണ്ടും ഷർട്ടും ആണ് ധരിച്ചത്.അവർ ക്ഷേത്രത്തിനുള്ളിലേക്ക് കയറി... ഞാൻ പുറത്ത് തന്നെ നിന്നു..
അവർ തൊഴുത് ഇറങ്ങി വന്നു... എന്നിട്ട് ഞങ്ങൾ നേരെ ഓഡിറ്റോറിയത്തിൽ വന്നു...വിവേക് മണ്ഡപത്തിലേക്ക് കയറി ഇരുന്നു അവന്റെ വീട്ടുകാരും അവിടെ നിന്നു കൂടെ ഞാനും...
“മുഹൂർത്തം ആയി പെണ്ണിനെ വിളിച്ചോളൂ ” പുചാരി പറഞ്ഞു... അപ്പോൾ തന്നെ അവളുടെ അച്ഛൻ അകത്തേക്ക് പോയി... കുറച്ചു കഴിഞ്ഞു അവളുടെ അച്ചൻ ഇറങ്ങി വന്നു അച്ഛന്റെ പുറകിലായി... അമ്മയും ചെറിയമ്മയും അവളുടെ കൂടെ ഇറങ്ങി വന്നു പുറകെ കുറെ കുട്ടികളും... അവൾ മണ്ഡപത്തിൽ വന്ന് സദസിൽ ഇരിക്കുന്നവരെ കൈ കൂപ്പി കാണിച്ചു മണ്ഡപത്തിലേക്ക് ഇരുന്നു... പുചാരി എന്തൊക്കെയോ മന്ത്രങ്ങൾ ചൊല്ലിക്കൊണ്ട് ഇരുന്നു...അഞ്ജനയുടെ തൊട്ട് പിന്നിൽ നാത്തൂൻ സ്ഥാനം അലങ്കരിച്ച വൃന്തയും നിപ്പുണ്ട്.
പൂജാരി താലിമാല എടുത്ത് വിവേകിന്റെ കൈയിൽ കൊടുത്തു. അവൻ കണ്ണുകൾ അടച്ച് ഒരു നിമിഷം പ്രാർത്ഥിച്ചു. അതിനു ശേഷം അഞ്ജനയുടെ കഴുത്തിലേക്ക് ആ താലി മാല കെട്ടി. വൃന്താ അഞ്ജനയുടെ മുടി ഉയർത്തി കൊടുത്തു മാല കെട്ടുവാനായി.പുറകിൽ നിന്നവർ എല്ലാം പൂക്കൾ വാരി എറിഞ്ഞു അവരെ അനുഗ്രഹിച്ചു... ശേഷം അവർ രണ്ടുപേരും എഴുനേറ്റ്
💬 Comments
View all comments