0%

Chapter Title : ഒരു തുടക്കകാരന്‍റെ കഥ 4

Author : odiyan Read All Parts 345

അപ്പു കുഞ്ഞമ്മ പറഞ്ഞ കാര്യങ്ങളും ചിന്തിച്ച് വെള്ളത്തിൽ തന്നെ നിന്നു

കുഞ്ഞമ്മ തുണികൾ അലക്കാൻ ഇറങ്ങി

“അമ്മു ചേച്ചീ…..”

അതാരാ ആ വിളിച്ചത്

“ കുഞ്ചു നീ ഇതെപ്പോ വന്നു “

“ ദേ ഇപ്പൊ വന്നേ ഉള്ളു ചേച്ചി “

മറ്റാരുമല്ല എന്റെ അനിയത്തി ഹരിത , അമ്മയുടെ വീട്ടിൽ നിന്നാണ് അവൾ പഠിക്കുന്നത് , നാളെ ശെനിയാഴിച്ച ആയതുകൊണ്ട് ഇങ്ങോടെക്‌ മാമൻ കൂട്ടിയിട്ട് വന്നതാണ്

“ ചേച്ചി എത്ര ദിവസം ഉണ്ടാകും “

“ ഒരാഴ്ച കാണും .. സ്കൂൾ തുറക്കറാകുമ്പോഴേ പോകു “

“ ചേച്ചി വേകം വാ ഒരുപാട് സംസാരിക്കാനുണ്ട്”

“ എടി കുഞ്ചു നീ കുളിക്കുന്നില്ലേ “

“ഓ ഞാനിനി വീട്ടിന്ന് കുളിച്ചോളാം കുഞ്ഞമ്മേ “

“തുണി ഒന്നും അലക്കാനില്ലെ”

“അത് നാളെ എങ്ങാനും അലക്കന്നേ .. വല്ലാത്തൊരു മടി “

“ ചേട്ടായി നിന്നെ ചെറിയച്ഛൻ അന്വേഷിക്കുന്നുണ്ടായിരുന്നു “

“ എന്നെയോ .. അതെന്നാത്തിന “

“ആ അറിയില്ല “

അമ്മു വേകം ഒന്ന് മുങ്ങി നേരെ മറപ്പുറയിൽ പോയി തുണി മാറി ഇട്ട തുണി കുത്തി പിഴിഞ്ഞ് അപ്പുവിനോട് വരാൻ പറഞ്ഞ് വീട്ടിലേക്ക് പോയി

സമയം സന്ധ്യയായി സൂര്യൻ പടിഞ്ഞാറൻ കോണുകളിൽ മറയാൻ തുടങ്ങിയിരിക്കുന്നു

പാടത്തെ പണിക്കാര് ഓരോരുത്തരായി കൂലി വാങ്ങി വീടുകളിലേക്കും ചന്തകളിലേക്കും നീങ്ങി.

പശുവും കളകളും കൂട്ടിൽ കയറി പുല്ലും വൈകോലും തിന്നുന്നു

ഇളം കാറ്റിൽ കുങ്കുമ സൂര്യ കിരണങ്ങളെയും നോക്കി അപ്പു മാവിൻ ചുവട്ടിൽ ഇരുന്നു, മനസ്സ് നിറയെ അമ്മു ആയിരുന്നു , അമ്മു മാത്രം .

“ അപ്പുവേട്ടാ …”

അവൻ തിരിഞ്ഞു നോക്കി ….അമ്മു

“ എന്താ ഇവിടെ ഒറ്റയ്ക്കിരുന്ന് ആലോജിക്കണേ”

വെള്ളയും നീലയും ധവണി ആണ് അവൾ ധരിച്ചിരുന്നത് , നെറ്റിയിൽ ചന്ദനക്കുറി ,

💬 Comments

View all comments