0%

Chapter Title : ഒരു തുടക്കകാരന്‍റെ കഥ 6

Author : odiyan Read All Parts 886

ഏ ….”

“ആ……”

“ എന്നാ കെട്ടിക്കോ ……”

അവൾ ചിരിച്ചുകൊണ്ട് കഴുത്ത് നീട്ടി അവന്റെ മുന്നിൽ നിന്നു

അവളുടെ ആ നിൽപ്പ് കണ്ട് അവൻ അവളുടെ പുറകിൽ കൈ വച്ച് വലിച്ച് അവനിലേക്ക് ചേർത്ത് പിടിച്ചു .

3 കൊല്ലം മൂന്നേ മൂന്ന് കൊല്ലം അതിനുള്ളിൽ അമൃത വിജയന്റെ കഴുത്തിൽ ഈ ഹരി കൃഷ്ണൻ താലി ചാർത്തി അമൃത ഹരി ആക്കി നിന്നെ മാറ്റിയിരിക്കും

അത് കേട്ടതും അവൾ അവനെ കെട്ടി പിടിച്ചു

“ ഇത് പണ്ടേ അമൃത ഹരിയാണ് അപ്പുവേട്ടാ … “

അവൻ അവളുടെ തലയിൽ ഒരു ഉമ്മ കൊടുത്തു

“ അല്ലാ അമൃതേടെ കെട്ടിയോനെ , അമൃതേനേം മക്കളെയും ഈ 21)o വയസ്സിൽ കെട്ടിയിട്ട് എങ്ങനെ പോറ്റാനാ പ്ലാൻ “

“ബുഹഹഹഹഹഹാ … നിന്നെ കെട്ടി സ്ത്രീധനം വാങ്ങി , ആ പൈസ കൊണ്ട് നിന്നെ പടിപ്പിച് പണിക്ക് വിട്ട് ഞാനും എന്റെ അഞ്ച് പത്ത്‌ പിള്ളേരും ജീവിക്കും , അതിന്റെ കൂടെ വേണേൽ നിയും ജീവിച്ചോ “

“ന്റമ്മേ…….. പത്തോ ….”

“ ആ എന്തേ …. “

“ എന്നേ കൊണ്ടൊന്നും വയ്യ “

“ എന്ത് “

“ഈ പത്തെണ്ണത്തെ പെറാനൊന്നും “

“ അതൊന്നും എനിക്കറിയണ്ട എനിക്ക് എന്നും രാത്രി കിട്ടിക്കോണം “

അപ്പു നാണം അഭിനയിച്ച് പറഞ്ഞു

“എന്റെ ഭഗവാനെ… അതിനേക്കാൾ ഭേദം ഞാൻ 10 പെറുന്നതാ … അതാകുമ്പോ വയറ്റിൽ ആയികഴിഞ്ഞാൽ പത്ത് മാസം പ്ലസ് ഒരു മൂന്ന് മാസം ന്റടുത്തേക്ക് വരില്ലല്ലോ

💬 Comments

View all comments