Chapter Title : പാപശൽഭം 12 [Shanushinu] [കല്യാണം, പാലുകാച്ചൽ]
പറഞ്ഞത് കാരണം ഇവിടെ ഇരിക്കുകയാണ്."
കുറച്ചു സമയം ഷാഹിദ് കാത്തിരുന്നെങ്കിലും, തിരിച്ചു മറുപടി ഒന്നും വന്നില്ല. അതെ സമയം പൊന്നു താഴെ ഷാഹിദിൻ്റെ വീട്ടുകാര് കൊണ്ട് വന്നു കൊടുത്ത കല്യാണത്തിന് ഉടുക്കാൻ ഉള്ള ഡ്രസ്സുകളും മറ്റും വാങ്ങി വെച്ച് അവരുടെ കൂടെ സംസാരിച്ചു നിൽക്കുകയായിരുന്നു.
ഫോൺ കയ്യിൽ തന്നെ ഉണ്ടായിരുന്നെങ്കിലും എല്ലാവരും ഉള്ളത് കാരണം അവള് മെസ്സേജ് നോക്കുന്നു ഉണ്ടായിരുന്നില്ല. പെട്ടെന്നാണ് അവള് ഷാഹിദിൻ്റെ മെസ്സേജ് കണ്ടത്.
അത് കണ്ടപ്പോൾ തന്നെ അവൾക്ക് നാളത്തേക്കുള്ള കുറച്ചു കാര്യങ്ങൾ ഒരുക്കാൻ ഉണ്ട് എന്ന് പറഞ്ഞു അവൾ മെല്ലെ മുകളിലത്തെ അവളുടെ റൂമിലോട്ട് വലിഞ്ഞു.
റൂമിലെത്തിയ ഉടനെ അവന് മെസ്സേജ് ഇട്ട്."നീ ഉമ്മറത്ത് വന്നിരുന്നിട്ട് എനിക്കെന്താ കാര്യം? കഴിഞ്ഞ 6 മാസം ഞാൻ കാത്തിരുന്നത് പോര? എനിക്കിപ്പോ നിന്നെ കാണണം നീ ഇങ്ങോട്ട് വാ.."
"അങ്ങോട്ട് വരാനോ? ഞാനോ? ഇപ്പോളോ? എടി, അത് പണി ആവും. അവിടെ എല്ലാരും ഉള്ളതല്ലേ."
"വീട്ടിൽ നിറയെ ആളുകൾ ആണ്.. നീ മെല്ലെ ഇങ്ങോട്ട് കയറി വന്നാലും ആരും അറിയില്ല. ഞാൻ നിന്നെ കാണാൻ വേണ്ടി മുകളിലോട്ട് വന്നു എന്റെ റൂമിൽ ഒറ്റയ്ക്കിരിക്കുവാ...
താഴെ ആരും ശ്രദ്ധിക്കുന്നില്ല, നീ വേഗം മുകളിലേക്ക് വാ ഡാ" ഒരു പേടിയുമില്ലാതെ പൊന്നു വാശിപിടിച്ചു. അവൾ അവളുടെ മുകളിലെ റൂമിലോട്ട് ഉള്ള വഴിയും അവന് പറഞ്ഞു കൊടുത്തു.
കാണണം എന്ന് ഷാഹിദിനും ഒരുപാട് ആഗ്രഹം ഉള്ളത് കൊണ്ട് തന്നെ അവൻ രണ്ടും കൽപ്പിച്ചു, ഞാൻ ഇതാ വരുന്നു എന്ന് പൊന്നുവിനു ഒരു മെസേജും ഇട്ടു കാറിൽ നിന്ന് ഇറങ്ങി
💬 Comments
View all comments