Chapter Title : പാപശൽഭം 12 [Shanushinu] [കല്യാണം, പാലുകാച്ചൽ]
പൊന്നുവിൻറെ വീട്ടിലോട്ടു പതുക്കെ ആരെങ്കിലും തന്നെ ശ്രദ്ധിക്കുന്നു ഉണ്ടോ എന്ന പേടിയിൽ മുഖം എല്ലാം താഴ്ത്തി അവൻ വെച്ച് പിടിച്ചു.
പുറത്ത് പന്തലിൽ കാരണവന്മാരുടെയും കുറെ പണിക്കാരുടെയും വലിയ തിരക്കായതുകൊണ്ട് ആരും ഷാഹിദിനെ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. മാത്രമല്ല.. അവനെ അവര് അന്നു പെണ്ണ് കാണാൻ വന്നപ്പോൾ ഒന്ന് കണ്ടതിന് ശേഷം പിന്നെ കണ്ടിട്ടും ഇല്ലാത്തത് കൊണ്ട് അവൻ അങ്ങനെ ആരുടെയും ശ്രദ്ധയിൽ പതിഞ്ഞില്ല.
അകത്ത് കയറി ഹാളിലോട്ട് സ്ത്രീകൾ ഡ്രെസ്സും ആഭരണങ്ങളും നിരത്തിവെച്ച് നോക്കുന്ന തിരക്കിലായിരുന്നു. വല്യുമ്മ ഉമ്മറത്തേക്ക് പോകുന്ന ഇടനാഴിയിലിരുന്ന് ആരോടോ സംസാരിക്കുന്നുണ്ട്. ആരും അവൻ്റെ നേർക്ക് നോക്കിയത് പോലും ഇല്ല.
അത്രയും ബന്ധുക്കൾ നിറഞ്ഞുനിൽക്കുന്ന വീട്ടിൽ വെച്ച് അവൻ മുകളിലേക്ക് കയറി പോവുന്നത് ആരെങ്കിലും കണ്ടാൽ അത് വലിയ നാണക്കേടാകും. എങ്കിലും അവളെ ഒന്ന് നേരിൽ കാണാനുള്ള കൊതി അവന്റെ ഭയത്തെ കീഴടക്കി. അവൻ മുന്നോട്ടു തന്നെ നടന്നു.
പതുക്കെ നടന്നു കല്യാണത്തിൻ്റെ എന്തോ ഒരുക്കത്തിൻ്റെ ഭാഗം ആയിട്ട് അകത്തേക്ക് പോവുന്ന പോലെ ആൾക്കൂട്ടത്തിന്റെ ബഹളത്തിനിടയിലൂടെ ആരുടെയും കണ്ണിൽ പെടാതെ മുകളിലത്തെ നിലയിലേക്കുള്ള പടികൾ ഓടി കയറി മുകളിൽ എത്തിയപ്പോൾ തന്നെ ജസ്ന അവിടെ നിൽക്കുന്നു.
ജസ്ന വേഗം അവനെയും കൂട്ടി തൻ്റെ മുറിക്കുള്ളിലേക്ക് കടക്കുകയും വാതിൽ വേഗം കുറ്റി ഇടുകയും ചെയ്തു.
ഉള്ളിൽ കയറി വാതിൽ കുറ്റി ഇട്ട ഉടനെ ഷാഹിദ് തിരിഞ്ഞു നോക്കി മുന്നിൽ ഷാഹിദിനെ കണ്ടതും അവളുടെ മുഖം ആയിരം സൂര്യന്മാരെപ്പോലെ തിളങ്ങി!
ആറുമാസത്തെ നീണ്ട കാത്തിരിപ്പും, രാത്രികളിലെ വിരഹവും, തീവ്രമായ ഏകാന്തതയും സമ്മാനിച്ച സങ്കടവുമെല്ലാം ആ ഒരൊറ്റ നിമിഷത്തിൽ
💬 Comments
View all comments