0%

Chapter Title : പാപശൽഭം 12 [Shanushinu] [കല്യാണം, പാലുകാച്ചൽ]

Author : Shanushinu Read All Parts 95.3K

അവളിൽ അലിഞ്ഞുപോയി.

"ഷാഹീ..." ശബ്ദം പുറത്തേക്ക് വരാതെ ചുണ്ടുകൾ കൊണ്ട് മാത്രം വിളിച്ചുകൊണ്ട് അവൾ ഓടിവന്ന് അവന്റെ നെഞ്ചിലേക്ക് വീണു.

നല്ല ഉയരമുള്ള അവളുടെ ആ തുടുത്ത, ചൂടുള്ള ശരീരം തന്റെ കൈകളിലേക്ക് അമർന്നപ്പോൾ ഷാഹിദിന്റെ ശരീരത്തിലൂടെ ഒരു വൈദ്യുതി പ്രവഹിച്ചു. ചേർന്ന് നിന്നപ്പോൾ അവൾക്ക് തന്നെ ക്കാൾ നീളം ഉള്ളപോലെ അവന് തോന്നി.

ഇളം പച്ച നിറത്തിലുള്ള ഒരു സാധാരണ സൽവാറായിരുന്നു അവൾ ധരിച്ചിരുന്നത്, തലയിലൂടെ കട്ടിയുള്ള ഷാൾ ചുറ്റിയിട്ടുണ്ട്. ആറുമാസം മുൻപ് കാറിൽ വെച്ച് കണ്ടതിനേക്കാൾ അവൾ ഒന്നുകൂടി തുടുത്ത്, കല്യാണത്തിന്റെ ചോരത്തിളപ്പിൽ അവിശ്വസനീയമാംവിധം സുന്ദരിയായി മാറിയിരുന്നു!

എന്നാൽ, കുറേനാളുകളായി മനസ്സിൽ അടക്കിവെച്ച ആധികളും ആറുമാസത്തെ കാത്തിരിപ്പും സൃഷ്ടിച്ച വികാരക്ഷോഭവും അവളെ ആ നിമിഷത്തിൽ പൂർണ്ണമായും നിയന്ത്രിച്ചു. അവൾ അവന്റെ ഷർട്ടിന്റെ കോളറിൽ മുറുകെ പിടിച്ച് നെഞ്ചിൽ മുഖം പൂഴ്ത്തി വിതുമ്പി.

അവളുടെ കണ്ണുനീർ അവന്റെ ഷർട്ടിനെ നനയ്ക്കുന്നത് അവൻ അറിഞ്ഞു.

"എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല ഷാഹി... നീ ശരിക്കും എന്റെ മുന്നിൽ നിൽക്കുവല്ലേ ഡാ..."

തുടർന്ന് പെട്ടെന്നൊരുതരം തീവ്രമായ ആവേശത്തോടെ അവൾ അവനെ ചുമരിലോട്ടു പിടിച്ചുതള്ളി. ആറുമാസത്തെ വിരഹം നൽകിയ എല്ലാ പിരിമുറുക്കങ്ങളും ഒരേസമയം പുറത്തെടുക്കുന്നതുപോലെ അവൾ അവന്മേൽ ശക്തിയായി കെട്ടി പിടിച്ചു.

എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല ഷാഹി... നീ ശരിക്കും എന്റെ മുന്നിൽ നിൽക്കുവല്ലേ ഡാ..."

അവൾ കൊച്ചുകുട്ടിയെപ്പോലെ വിതുമ്പിക്കൊണ്ട് അവന്റെ മുഖത്തേക്ക് നോക്കി. ഫോണിലൂടെ കാണിച്ചിരുന്ന ആ കുറുമ്പോ എക്സിബിഷനിസ്റ്റ് ഭാവങ്ങളോ ഒന്നുമല്ലായിരുന്നു അപ്പോൾ അവളിൽ; മറിച്ച് തന്റെ പുരുഷനെ ജീവനുതുല്യം സ്നേഹിക്കുന്ന, അവനുവേണ്ടി മാത്രം കാത്തിരുന്ന തികച്ചും നിഷ്കളങ്കയായ

💬 Comments

View all comments