0%

Chapter Title : പാപശൽഭം 12 [Shanushinu] [കല്യാണം, പാലുകാച്ചൽ]

Author : Shanushinu Read All Parts 95.4K

ഒരു പാവം നാടൻ പെൺകുട്ടി!

"കരയാതെടാ മണ്ടൂസേ... ഞാൻ വന്നില്ലേ. ഇനി നാളെ വൈകുന്നേരം ആയാൽ നമ്മുടെ നിക്കാഹ് കഴിഞ്ഞില്ലേ," ഷാഹിദ് ചുറ്റും ഒന്ന് പാളിനോക്കി, വാതിൽക്കലേക്ക് ചെവിയോർത്തുകൊണ്ട് അവളുടെ കവിളിലെ കണ്ണുനീർ തുടച്ചുമാറ്റി.

അങ്ങനെ അവളെ ചേർത്ത് പിടിച്ചു നിൽക്കെ അവൻ പതുക്കെ അവളുടെ നെറുകയിൽ ചുംബിച്ചു.. അവളവൻറെ ആ ചൂട് ചുംബനത്തിൽ അലിഞ്ഞു പോയി..

അവളുടെ തുടുത്ത ചുണ്ടുകളിലേക്ക് ഒന്ന് ചുംബിക്കാൻ അവന്റെ മനസ്സും ശരീരവും വെമ്പിയെങ്കിലും, താഴത്തെ നിലയിൽ നിന്ന് പടികൾ കയറി വരുന്ന ഏതോ കുട്ടികളുടെ കാലൊച്ച കേട്ടതും രണ്ടുപേരും പെട്ടെന്ന് പരസ്പരം അടർന്നുമാറി!

ജസ്നയുടെ നെഞ്ച് പടപടാ ഇടിക്കുന്നുണ്ടായിരുന്നു. വീട് മുഴുവൻ ആളുകളാണ്, ഏത് നിമിഷവും ഇത്താത്തമാരോ അമ്മായിമാരോ മുറിയിലേക്ക് കയറിവരാം. ആ ഭയവും, എന്നാൽ തൊട്ടുമുന്നിൽ തൊടാൻ പാകത്തിൽ നിൽക്കുന്ന ഷാഹിദിന്റെ സാമീപ്യവും അവളെ വല്ലാത്തൊരു വീർപ്പുമുട്ടലിലാക്കി.

കുട്ടികൾ മുകളിലത്തെ ഹാളിലൂടെ ഓടി മറഞ്ഞതും, ജസ്ന വീണ്ടും അവന്റെ അടുത്തേക്ക് ചേർന്നുനിന്ന് അവന്റെ വലതുകൈ എടുത്ത് തന്റെ നെഞ്ചോട് ചേർത്തുപിടിച്ചു.

"എന്റെ നെഞ്ചിടിക്കുന്നത് കണ്ടോ നീ? നീ ഈ മുറിയിലേക്ക് കയറിവന്നപ്പോൾ എന്റെ ജീവൻ പോയി ഷാഹി... ആരെങ്കിലും കണ്ടാൽ ഉമ്മ എന്നെ കൊല്ലും," അവൾ ശബ്ദം താഴ്ത്തി, പ്രണയം തുളുമ്പുന്ന കണ്ണുകളോടെ മന്ത്രിച്ചു.

"എന്നാലും നിന്നെ നേരിൽ കാണാതെ എനിക്ക് നാളെ വരെ പിടിച്ചുനിൽക്കാൻ പറ്റില്ലായിരുന്നു ഡാ. എന്ത് ഭംഗിയായിട്ടുണ്ട് എന്റെ പുതിയാപ്ലയെ കാണാൻ! കാനഡയിലെ തണുപ്പുകൊണ്ടിട്ട് നീ ഒന്നുകൂടി വെളുത്തല്ലോ!"

"പിന്നേ... നിന്റെ അത്ര ഭംഗിയൊന്നും എനിക്കില്ലെടീ. നേരിൽ കണ്ടപ്പോൾ എന്റെ ബോധം പോയി നിൽക്കുവാ

💬 Comments

View all comments