Chapter Title : പാപശൽഭം 12 [Shanushinu] [കല്യാണം, പാലുകാച്ചൽ]
കൈയിട്ട് മാലയുടെ കൊളുത്തിടാൻ നേരം, ഫോട്ടോഗ്രാഫർമാരുടെ കണ്ണുവെട്ടിച്ച് ഷാഹിദ് അവളുടെ ചെവിയോരത്തേക്ക് മുഖം ചേർത്തു.
"എൻ്റെ പെണ്ണ് ഞാൻ ഇട്ടു തന്നത് തന്നെ അല്ലെ ഉള്ളിൽ ഇട്ടിരിക്കുന്നത്?" ചുണ്ടുകൾ അനങ്ങാതെ അവൻ മന്ത്രിച്ചു.
ആ ശ്വാസം കാതിൽ തട്ടിയതും ജസ്നയുടെ ശരീരത്തിലൂടെ ഒരു വിറയൽ പാഞ്ഞു. അവളുടെ കവിളുകൾ കടുംചുവപ്പായി മാറി. ചുറ്റും ഇത്രയും ബന്ധുക്കൾ നിൽക്കുമ്പോൾ അവൻ ചോദിച്ച ആ ചോദ്യം അവളുടെ ഉള്ളിൽ ഇന്നലത്തെ ആ രഹസ്യനിമിഷങ്ങളുടെ ചൂടുണർത്തി.
മാല ചാർത്തിക്കഴിഞ്ഞ് അവൾ പതിയെ തലയുയർത്തി അവന്റെ കണ്ണുകളിലേക്ക് നോക്കി, ആരും കാണാതെ വളരെ നേർത്തൊരു കള്ളച്ചിരിയോടെ ഒന്നും പറയാതെ കണ്ണുകൾ ചിമ്മിക്കാണിച്ചു!
ആ ഒരൊറ്റ നോട്ടത്തിൽ ഷാഹിദിന്റെ രക്തം തിളച്ചു. ചുറ്റും നിൽക്കുന്ന നൂറുകണക്കിന് ആളുകൾ കാണുന്നത് മൂടിപ്പുതച്ചിരിക്കുന്ന ഒരു യാഥാസ്ഥിതിക മണവാട്ടിയെ മാത്രമാണ്;
പക്ഷേ അതിനുള്ളിലെ അവളുടെ നഗ്നമായ സൗന്ദര്യത്തെ പൊതിഞ്ഞിരിക്കുന്ന രഹസ്യം തങ്ങൾ രണ്ടുപേർക്കും മാത്രം സ്വന്തം!
നാട്ടുനടപ്പനുസരിച്ച് നിക്കാഹ് കഴിഞ്ഞ അപ്പൊൾ തന്നെ പെണ്ണിനെ ചെറുക്കന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ചടങ്ങുണ്ടായിരുന്നില്ല. ഷാഹിദിൻ്റെ കാര്യത്തിൽ അന്ന് രാത്രി ജസ്നയുടെ വീട്ടിൽ വെച്ച് പുതിയാപ്ലയ്ക്കും കൂട്ടുകാർക്കുമുള്ള ഗംഭീരമായ വിരുന്നിന് ശേഷം, രാത്രി പത്തരയോടെ ഷാഹിദ് സ്വന്തം വീട്ടിലേക്ക് തിരികെ പോരുമ്പോഴും പൊന്നു കൂട്ടിനു ഉണ്ടായിരുന്നില്ല.
അന്ന് രാത്രി പന്ത്രണ്ടുമണി കഴിഞ്ഞിട്ടും ഷാഹിദിന്റെ വീട്ടിലെ കിടപ്പുമുറിയിൽ അവന് ഉറക്കം വന്നതേയില്ല. പിറ്റേന്ന് കല്യാണം ആണ്, ഇപ്പോളും വീട്ടിൽ ആകെ ബഹളം ആണ്.നിയമപരമായി ഇപ്പോൾ അവൾ തന്റെ ഭാര്യയാണ്!
എന്നിട്ടും കുറച്ചു കിലോമീറ്ററുകൾ അപ്പുറവും ഇപ്പുറവുമായി രണ്ടിടത്ത് കിടക്കേണ്ടി വന്നിരിക്കുന്നു!
കട്ടിലിൽ മലർന്നുകിടന്ന ഷാഹിദ്
💬 Comments
View all comments