Chapter Title : പാറുവും ഞാനും തമ്മിൽ 10 [മാർക്കസ്]
അമ്മ: അപ്പൊ ഞാൻ നിനക്ക് എന്റെ മോളെ തന്നതോ???? അവൾ priceless ആണ്, എന്റെ princess ആണ്. നീ കാർ കൊണ്ടുപോണം.
ഞാൻ: ഇങ്ങനത്തെ കടുത്ത വാക്കുകൾ ഒന്നും പറയല്ലേ, ഞാൻ കൊണ്ടുപോകാം.
അങ്ങനെ എല്ലാരും ഉണർന്നുവന്നു, കോഫി കുടിച്ചു. വെറുതെ ഓരോ നാട്ടുകാര്യങ്ങൾ സംസാരിച്ചിരുന്നു.
ഞാൻ: അമ്മ ഒരു കാര്യം ചോദിക്കട്ടെ?
അമ്മ: എന്തിനാ ഒരു മുഖവര, shoot it.
ഞാൻ: അല്ല നിങ്ങൾ പോയാൽ പിന്നെ ഈ കൃഷി, പറമ്പ് ഒക്കെ ആര് നോക്കും????
അമ്മ: ഓ അത് ഇവിടെ ഇടയ്ക്ക് പറമ്പിൽ പണി ചെയ്യാൻ വരുന്ന ഒരു ചേട്ടൻ ഉണ്ട്, രാജൻ, ഒരു distant റിലേറ്റീവ് ആണ്, ഒരു പാവം മനുഷ്യൻ, കുറച്ച് നാൾ മുന്നേ പുള്ളിയുടെ മകളുടെ കല്യാണം ആരുന്നു, അതിന്റെ തിരക്കിൽ ആണ്. ഇപ്പൊ ഫ്രീ ആണ്, പ്രായമുള്ള മനുഷ്യനാ, ഇനി ഒരു മകൾ കൂടി ഉണ്ട്, അവൾ ഇപ്പോൾ എഞ്ചിനീയറിംഗ് പഠിക്കുന്നു, പുള്ളിയോട് പറഞ്ഞിട്ടുണ്ട് കൃഷി ഒക്കെ ചെയ്ത് ആദായം പുള്ളി തന്നെ എടുത്തോളാൻ, പിന്നെ ആഴ്ചയിൽ ഒരിക്കൽ വീട് വൃത്തിയാക്കാനും ഒക്കെ പുള്ളി ഏർപ്പാട് ചെയ്യും. So no tension
ഞാൻ: അഹ് ഓക്കേ ഓക്കേ.
ഞങ്ങൾ വീണ്ടും സംസാരം ഒക്കെ തുടർന്നു, ടോമിച്ചൻ എനിക്കും ദുബൈയിൽ ജോലി ഒക്കെ offer ചെയ്തു. ഞാൻ ആലോചിക്കാം എന്ന് പറഞ്ഞു, ശെരിക്കും ജോലി അല്ല partnership ആണ്. ചെറിയ ഇൻവെസ്റ്റ്മെന്റ് വേണ്ടി വരും. അഹ് ഭാവിയിൽ നോക്കാം ആകെ 25 വയസ്സല്ലേ ആയിട്ടുള്ളു.
അങ്ങനെ ഞങ്ങൾ രാവിലെ നല്ല super ഇഡലിയും സാമ്പാറും കഴിച്ചു, ഞാൻ ആണ് സാമ്പാർ ഉണ്ടാക്കിയത് അത് രുചിച്ചിട്ട് പാറുന്റെ അമ്മയുടെ കിളി പോയി.
അമ്മ: പാറു നിന്റെ നല്ല best time ആണ്, ഇവൻ നല്ല കുക്ക് ആണ്. കോഫി super ദേ ഇപ്പൊ സാമ്പാറും, ചെക്കൻ എന്നെ ഞെട്ടിച്ചു.
ഞാൻ: അമ്മ മരിക്കുന്ന മുന്നേ ഞാൻ എപ്പോഴും അടുക്കളയിൽ അമ്മയുടെ ഒപ്പം തന്നെ ആയിരുന്നു, അച്ഛനും ഞാനും അങ്ങനെ നല്ല കുക്കുകൾ ആയിരുന്നു.
💬 Comments
View all comments