Chapter Title : പാറുവും ഞാനും തമ്മിൽ 10 [മാർക്കസ്]
എല്ലാരും നിശബ്ദരായി
ഞാൻ: അയ്യോ ഞാൻ വീണ്ടും അമ്മാ പാസം കൊണ്ടുവന്നതല്ല, ഞാൻ എങ്ങനെ കുക്കിംഗ് പഠിച്ചു എന്ന് പറഞ്ഞതാ.
അമ്മു അമ്മ: നീ ഇങ്ങനെ പറയുമ്പോൾ ഞാൻ നിന്റെ ആരുമല്ല എന്നൊരു തോന്നൽ വരും. നിനക്ക് എല്ലാ അമ്മമാരും നിന്റെ അമ്മയാണ്. ശെരി അത് പോട്ടെ നീ വിട്.
ഞാൻ വിഷയം മാറ്റി, എല്ലാരും വീണ്ടും ചിരിച്ചു കളിക്കാൻ തുടങ്ങി. അങ്ങനെ സമയം ഏതാണ്ട് 10 കഴിഞ്ഞപ്പോൾ ഞങ്ങൾ ready ആയി, നേരെ ആലപ്പുഴ houseboat......
ഞാൻ ആ bmw കാർ ആദ്യമായി ഓടിക്കാൻ driving സീറ്റിൽ കേറി ഇരുന്നു, കാറിൽ ഒരു പിത്തളയിൽ തീർത്ത ഒരു ഗണപതി, അതിൽ ഒരു ചെറിയ നേർത്ത ചന്ദന മാല, ഞാൻ വണ്ടി on ചെയ്തു, പാറുന്റെ അമ്മ മുൻസീറ്റിൽ ഇരുന്ന് എനിക്ക് പറഞ്ഞ് തന്നു വണ്ടിയുടെ രീതികൾ. അങ്ങനെ ഞാൻ driving modeഇൽ ഗിയർ shift ചെയ്ത് മെല്ലെ വണ്ടി ഓടിച്ചു, ഭാഗ്യം വണ്ടി നിന്നില്ല, ക്ലച്ച് ഇല്ലാത്ത ആ വണ്ടി ഞാൻ ആദ്യം മെല്ലെ ഓടിച്ചു, പിന്നെ ടച്ച് കിട്ടിയപ്പോൾ ഞാൻ പിന്നെ പറപ്പിച്ചു, ഹോ എന്തൊരു സുഖം, ഫ്ലൈറ്റിൽ ഇരിക്കുന്ന feeling, bmw ഒരു മുതൽ തന്നെ. ഇത് വെച്ച് കുറച്ച് ഷൈൻ ചെയ്യണം ചെന്നൈയിൽ.
അമ്മ: പാറു, ഈ കാർ ഞാൻ രോഹനെ ഏല്പിക്കുവാ കേട്ടോ, നമ്മൾ പോകുന്ന മുന്നേ അവൻ അത് കൊണ്ടുപോകും ഓക്കേ
പാറു: അതാ അമ്മ നല്ലത്, രാജൻ അങ്കിൾ ഇതൊന്നും നോക്കില്ല, പുള്ളിക്ക് driving പോലും അറിയില്ല
അമ്മ: ആ അതാ ഞാൻ റോഹാനോട് കൊണ്ടുപോകാൻ പറഞ്ഞെ.
പാറു: അപ്പൊ മോനെ അടിച്ചുപൊളിക്ക്
ഞാൻ: ഇത് വെച്ച് ഒന്ന് ഷൈൻ ചെയ്യണം 😂😂😂😂
ഞങ്ങൾ എല്ലാരും പൊട്ടി ചിരിച്ചു. അങ്ങനെ ഏതാണ്ട് 1 മണിക്കൂർ കഴിഞ്ഞപ്പോൾ ഞങ്ങളുടെ ഹൗസ്ബോട്ടിൽ എത്തി. ഞങ്ങൾ നേരത്തെ ആണ്, അത് കുഴപ്പം ഇല്ല, വരെ കസ്റ്റമർ ഇല്ലാത്തകൊണ്ട് ഞങ്ങൾ കേറി ഒരു 15, 20 മിനിറ്റ് കഴിഞ്ഞപ്പോൾ boat മെല്ലെ നീങ്ങി തുടങ്ങി.
💬 Comments
View all comments