0%

Chapter Title : പാറുവും ഞാനും തമ്മിൽ 10 [മാർക്കസ്]

Author : Marcus Read All Parts 11.8K

കൂടി കുറച്ച് സവാള, ഇഞ്ചി, വെളുത്തുള്ളി, ഒക്കെ അരിഞ്ഞു വെക്ക് ഞാൻ ചിക്കൻ വാങ്ങി വരാം

ഋഷി: ടാ നീ ഇവിടെ നിക്ക്, അവൾ പണി ചെയ്തോളും, ഞാൻ ചിക്കൻ വാങ്ങി വരാം.

ഞാൻ: ok

അവൻ കടയിൽ പോകുന്ന മുന്നേ.....

ഋഷി: അനു ഇങ്ങുവന്നെ.....

അനുവും ഋഷിയും മുറിയിൽ കേറി കതകടച്ചു..... അല്പം കഴിഞ്ഞ് വെളിയിൽ വന്നു, എന്റെ കയ്യിൽ ഒരു കവർ തന്നു.....

ഞാൻ: എന്താ ഇത്‌????

അനു: തുറന്ന് നോക്ക് man

ഞാൻ നോക്കുമ്പോൾ ഒരു casio G SHOCK വാച്ച്.

ഞാൻ: ഇത്‌ എനിക്കണോ????

അനു: അല്ല നിന്റെ മാറ്റവൾക്ക്, birthday 2 മാസം മുന്നേ കഴിഞ്ഞു എന്നറിയാം എന്നാലും ഇത്‌ തരാൻ ഞങ്ങൾക്ക് തോന്നി.

ഞാൻ: thanks guys, എനിക്ക് watches ഇഷ്ടമാണെന്ന് പാറു പറഞ്ഞോ????

ഋഷി: ഇല്ല, എന്തെ

ഞാൻ: വാ കാണിച്ച് തരാം

ഞാൻ അവരെ എന്റെ മുറിയിൽ കൊണ്ടുപോയി എന്റെ വാച്ച് കളക്ഷൻ കാണിച്ച്

ഋഷി: അമ്പോ rolex, tag heuer, tissot, omega,കിട്ടു അമ്മേ ദേ frank muller,

ഞാൻ: frank muller അച്ഛന്റെ ആണ്. ഞാൻ അത് കയ്യിൽ കെട്ടാറില്ല,

ഋഷി: എന്താ ഇതിന്റെ മാർക്കറ്റ് value???

ഞാൻ: frank muller അറിയില്ല ഒരു 20ലക്ഷം വരുമായിരിക്കും, 1995 മോഡൽ ആണ്, ഇതേ വാച്ച് ലാലേട്ടനും ഉണ്ട്‌.

ഋഷി: അത് ഞാൻ കണ്ടിട്ടുണ്ട്, ഫോട്ടോയിൽ, ഹോ പൊളി സാധനം, ഈ rolex???

ഞാൻ: അതും ഒറിജിനൽ ആണ്, ഞാൻ ദുബായിൽ പോയപ്പോൾ വാങ്ങിയതാ,

💬 Comments

View all comments