Chapter Title : പാറുവും ഞാനും തമ്മിൽ 10 [മാർക്കസ്]
പോലെ ആ ദിവസവും കടന്ന് പോയി, വീട്ടിൽ വന്നാൽ പുതിയ ടീമിന്റെ കൂടെ ഒരു ചെറിയ മണിക്കൂർ മീറ്റിംഗ്, അങ്ങനെ ഒഫീഷ്യൽ പണി ഒന്നുമല്ല, അവരെ ഒന്ന് comfort ആക്കാൻ കുറച്ച് games, dumsherads ഗെയിം അങ്ങേ അങ്ങനെ
പിന്നെ വാട്സ്ആപ്പ് മെസേജ് റിപ്ലൈ, അങ്ങെനെ തുടരുന്നു എന്റെ ജീവിതം..... ഇതിന്റെ ഇടയിൽ ഞാനും, ടോമിച്ചനും, അന്നമ്മയും, പാറുവും കൂടി നമ്മുടെ അജുവിനും മായക്കും ഒരു ഹണിമൂൺ package വാങ്ങി കൊടുത്തു.
15 ദിവസം, സിങ്കപ്പൂർ, മലേഷ്യ, തായ്‌ലൻഡ് പട്ടായ അങ്ങനെ ഒരു മുറ്റ് package.
അവർ അടിച്ചു പൊളിക്കട്ടെ.......
വീണ്ടും ദിവസങ്ങൾ കടന്ന് പോയി അങ്ങനെ ആ ദിവസം വന്നെത്തി....... ഡിസംബർ 20 2020
പാറു: ടാ അമ്മയ്ക്ക് നിന്നോട് സംസാരിക്കണം
ഞാൻ: ഫോൺ കൊടുക്കെടി പോത്തേ
പാറു: സ്പീക്കറിൽ ആണ്
ഞാൻ: അയ്യോ, അഹ് അമ്മ പോത്തേ എന്ന് വിളിച്ചത് പാറുട്ടിയെ ആണ്
അമ്മ: ഏഹ് ആരെ പാറുട്ടിയോ????
ഞാൻ: അയ്യോ കുഴപ്പമായോ???
അമ്മ: നീ പോടാ ചെക്കാ, തെറി ഒന്നുമല്ലല്ലോ വിളിച്ചത്😂😂😂😂😂😂 പിന്നെ നീ ഒന്ന് നാട്ടിൽ, ഇവിടെ വീട്ടിൽ വരണം,
ഞാൻ: അതിനെന്താ അമ്മേ, ഞാൻ വരാം, അല്ലെ എന്തേലും പ്രശ്നം ഉണ്ടോ????
അമ്മ: മോനെ, 25ന് പോണം,
ഞാൻ: പോകാനോ, എങ്ങോട്ടാ???
അമ്മ: അമേരിക്ക
ഞാൻ: ഓ അത് ഞാൻ മറന്നു, ഞാൻ വരാം, നാളെ രാവിലെ എത്താം
അമ്മ: നീ 24ന് വന്ന മതി മോനെ, വെറുതെ ടെൻഷൻ അടിക്കേണ്ട, മാത്രമല്ല, നേരത്തെ വന്നാൽ പിന്നെ ഇവിടെ ഒരുത്തി ചിലപ്പോൾ കരഞ്ഞ് നാശമാക്കും
ഞാൻ: അത് ശെരിയാ, അപ്പൊ ഞാൻ 23ന് വൈകിട്ട് വരാം,
അമ്മ: അതാവും നല്ലത്, 24ന് നമ്മക്ക് ഒന്ന് കറങ്ങാം, എന്തെ?
ഞാൻ: നമ്മുക്ക് പൊളിക്കണം
അമ്മ: പിന്നല്ല
അങ്ങനെ
💬 Comments
View all comments