Chapter Title : പാറുവും ഞാനും തമ്മിൽ 10 [മാർക്കസ്]
കറങ്ങി ഒരു സ്ഥലത്ത് വണ്ടി നിർത്തി.
പാറു: രോഹൻ, ഒരു കാര്യം പറയാൻ ഉണ്ട്. നീ ആരോടും പറയരുത്.
ഞാൻ: ഞാൻ ആരോട് പറയാൻ നീ പറ പെണ്ണെ
പാറു: അമ്മയ്ക്ക് സ്റ്റേജ് 2 കാൻസർ ആണ്
ഞാൻ ഒന്ന് ഞെട്ടി
ഞാൻ: ഏഹ്, എന്താ????
പാറു: അതേ അമ്മയ്ക്ക് കാൻസർ ആണ്.......
ഞാൻ: നിനക്ക് എങ്ങനെ അറിയാം???
പാറു: അമ്മേടെ മെഡിക്കൽ document ഞാൻ കണ്ടു, പിന്നെ അച്ഛൻ പറഞ്ഞു.
ഞാൻ: എനിക്കറിയാം, അമ്മ എന്നോട് പറഞ്ഞു.
പാറു: അപ്പൊ അമ്മയ്ക്ക് നിന്നെ അത്ര വിശ്വാസം ആണ്. എന്നോട് പോലും പറയാതെ നിന്നോട് മാത്രം പറഞ്ഞു.
ഞാൻ: ഏയ് അതല്ലടി, USഇൽ ചെന്ന ശേഷം പറയാൻ ആണ് അമ്മ പ്ലാൻ ചെയ്തത്
പാറു: ആണോ. Ok ok
കുറച്ച് നേരം ഞങ്ങൾ ഒന്നും മിണ്ടിയില്ല, pin drop slience എന്നൊക്കെ പറയില്ലേ അതേ അവസ്ഥ.
കുറച്ച് കഴിഞ്ഞപ്പോൾ......
പാറു: നമ്മുക്ക് ഒരു break എടുക്കാം???
ഞാൻ: അതിന്റെ ഒന്നും ഒരു ആവശ്യവും ഇല്ല പാറു, നീ അമ്മയെ നോക്കി 1 കൊല്ലമോ 2 കൊല്ലമോ ഇരിക്ക്, ഞാൻ ഉണ്ട് നിന്റെ കൂടെ.
പാറു: നിനക്ക് ഉറപ്പാണോ????
ഞാൻ: ഡി എനിക്ക് എന്നെക്കാളും വിശ്വാസം നിന്നെ ആണ്.
പാറു: എന്നാൽ നീ എന്റെ കൂടെ വരുമോ USഇൽ????
ഞാൻ: ഇപ്പൊ എനിക്ക് വിസ ഉണ്ടായിരുന്നേൽ ഞാൻ വന്നേനെ. ഞാൻ ചെന്നൈയിൽ പോയ ഉടനെ ഞാൻ വിസ അപ്ലിക്കേഷൻ അയക്കാം, ഏറിയാൽ ഒരു 2 മാസം ഞാൻ വരും.
പാറു: വരെ ഒരു വഴിയും ഇല്ലേ????
ഞാൻ: വെള്ള ദുബായ്, ഓസ്ട്രേലിയ, കാനഡ ഒക്കെ ആയിരുന്നേൽ പെട്ടന്ന് നടന്നേനെ, ഇതിപ്പോ അമേരിക്ക അല്ലെ പാറു, ഞാൻ വല്ല മെക്സിക്കാൻ അതിർത്തിയും ചാടി വരേണ്ടി വരും,
💬 Comments
View all comments