Chapter Title : പാറുവും ഞാനും തമ്മിൽ 12 [മാർക്കസ്]
കാർ റോഡിൽ പാർക്ക് ചെയ്തു, ഞാൻ സ്കൂട്ടി ഉള്ളിൽ വെച്ച് raincoat ഊരി ഒരു കവറിൽ ആക്കി. അപ്പോഴേക്കും പിങ്കയുടെ ചേട്ടന്റെ ഭാര്യ വെളിയിൽ വന്ന് ഞങ്ങളെ ഉള്ളിലേക്ക് ക്ഷണിച്ചു.
അവരെ കണ്ട് എന്റെ കണ്ണ് തള്ളി, ഏതാണ്ട് എന്റെയൊപ്പം പൊക്കം, ഒത്ത ബോഡി, അതിസുന്ദരി. ഒരു ട്രാക്ക് പാന്റ്സ് ടീഷർട്ട് ആണ് വേഷം, അവർ നടക്കുന്നത് കാണാൻ നല്ല ഭംഗി.
അഞ്ചു: വായിനോട്ടം ആണോ?
ഞാൻ: ഏഹ് അഹ് അതേ എന്തെങ്കിലും problem ഉണ്ടോ?
അഞ്ചു: ഇല്ല, നോക്കിക്കോ
ഒരു ഗ്ലാസ് തണുത്ത വെള്ളം കുടിച്ച്, അവരോട് കാര്യം പറഞ്ഞ് ഞങ്ങൾ ഇറങ്ങി. അഞ്ചു ആണ് വണ്ടി ഓടിക്കുന്നത്.
ഞാൻ: കൊള്ളാല്ലോ നല്ല driving. പക്ഷെ ഇത്തിരി സ്പീഡ് ആവാം
അഞ്ചു: രോഹന്റെ (പഴയ bf) issue നടന്ന ശേഷം എനിക്ക് സ്പീഡ് പേടിയാണ്. Sorry.
ഞാൻ: oh i am sorry. ഞാൻ അതല്ല ഉദ്ദേശിച്ചത്
അഞ്ചു: അറിയാം, പക്ഷെ എനിക്ക് പേടിയാണ് സ്പീഡിൽ ഓടിക്കാൻ.
പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല, വേരുംവഴി ഞങ്ങൾ ഒരു കടയിൽ കേറി അവളുടെ അമ്മ എന്തൊക്കെയോ വാങ്ങാൻ പറഞ്ഞതൊക്കെ വാങ്ങി, കൂട്ടത്തിൽ ഞാനും വാങ്ങി സാധനങ്ങൾ. എല്ലാത്തിനേം തീറ്റിപോറ്റി എന്റെ അടുക്കള സാധനങ്ങൾ ഒക്കെ തീർന്നു. പിന്നെ എനിക്കൊരു പന്ന പരട്ട സ്വഭാവം ഉണ്ട്, ഞാൻ ഇടയ്ക്ക് പരീക്ഷണങ്ങൾ നടത്തും, അത് മറ്റുള്ളവർ ട്രൈ ചെയ്തേ പറ്റു എന്ന നിർബന്ധവും ഉണ്ടേ.....
ഞാൻ അവിടെ കണ്ട ഒരു വെല്ല്യ ബിരിയാണി ഉണ്ടാക്കുന്ന പാത്രം വാങ്ങി, 10 ലിറ്റർ 😂, പിന്നെ ചിക്കൻ ഫ്രൈ ചെയ്യുന്ന ഒരു പാത്രം, അതിൽ 2 ലിറ്റർ എണ്ണ ഒഴിച്ച് deep fry ചെയ്യണം അതാണ് എന്റെ ഉദ്ദേശം. അഞ്ചു 500 രൂപയുടെ സാധനങ്ങൾ വാങ്ങാൻ കേറിയതാ പക്ഷെ ഞാൻ 4800 രൂപയുടെ items വാങ്ങി😂😂😂😂😂
ഏതാണ്ട് 2 മണിക്കൂർ purchase കഴിഞ്ഞു, ഞങ്ങൾ എല്ലാം വണ്ടിയിൽ വെച്ച് വീട്ടിലേക്ക്.......
കുറച്ച് ദിവസങ്ങൾക്ക് ശേഷം.....നാട്ടിലെ സമയം correct 12 മണി, ഞാൻ പൂക്കുറ്റി ഉറക്കം.
💬 Comments
View all comments