Chapter Title : പാറുവും ഞാനും തമ്മിൽ 13 [മാർക്കസ്]
Promise
പാറു അതൊന്നും ചെവിയിൽ വാങ്ങിയില്ല.
പാറു: പിന്നെ ഒരു കാര്യം, എന്റെ അമ്മയോട് ഈ കാര്യം പറയരുത്, അമ്മയ്ക്ക് ഇപ്പോഴും പൂർണമായും എല്ലാം ഭേദമായിട്ടില്ല. ഞാൻ മെല്ലെ പറഞ്ഞോളാം പിന്നെ. Ok all the best, ഇനി വിളിക്കാൻ നോക്കേണ്ട. Bye
വീണ്ടും call കട്ട് ആയി, ഉടനെ തന്നെ അവൾ വീണ്ടും വിളിച്ചു.
പാറു: പിന്നെ, അച്ഛനോടും പറയേണ്ട...
വീണ്ടും വിളി വന്നു,
പാറു: പിന്നെ ആ വണ്ടി കയ്യിൽ തന്നെ വെച്ചോളൂ, ഞങ്ങൾ നാട്ടിൽ വരുമ്പോൾ ആ വാച്ച് തിരികെ തരാം, അപ്പോൾ തന്നാൽ മതി വണ്ടി.
വീണ്ടും കട്ട് ആയി, പിന്നെ അവളുടെ call വന്നിട്ടില്ല........
അവൾ പറഞ്ഞതാണ് ശെരി, പണ്ട് അനുവിനെ ചെയ്തപ്പോൾ അവൾ ആണ് സപ്പോർട്ട് ചെയ്തത്. ഞാൻ ചെയ്തത് തെറ്റാണ്, വെല്ല്യ തെറ്റ്.
ഇനി എന്ത്????? എന്നെ സംബന്ധിച്ച് അതാണ് ഏറ്റവും വെല്ല്യ ചോദ്യം.
ഇതിനിടയിൽ എന്നെ അഞ്ചു ഒരു 15 തവണയെങ്കിലും വിളിച്ചിട്ടുണ്ടാവും. ഞാൻ എടുത്തില്ല.
പാറുവിന്റെ മനസ്സ് മാറും എന്ന ഒറ്റ പ്രതീക്ഷയിൽ ഞാൻ ആ രാത്രി ഉറങ്ങാതെ ഇരുന്നു, എപ്പോഴോ മയങ്ങി, ഇടയ്ക്ക് എഴുന്നേറ്റ് ഫോൺ നോക്കും അഞ്ചു 5 miss call, അത്രേ ഉള്ളൂ.
നേരം വെളുക്കുന്നവരെ ഞാൻ അങ്ങനെ ഇരുന്നു. 7 മണി ആയപ്പോൾ calling bell ശബ്ദം മുഴങ്ങി. എനിക്കറിയാം അത് അഞ്ചു തന്നെ ആണ്.
ഞാൻ കതക് തുറന്നു, അവൾ ഉള്ളിലേക്ക് കേറി
ഞാൻ: അഞ്ചു, നീ ഒന്നും ചെയ്യേണ്ട, ഇനി ഒന്നും പറയേണ്ട, പാറുനെ എനിക്ക് നന്നായി അറിയാം, അവൾ ഒന്ന് തീരുമാനിച്ചാൽ പിന്നെ അവൾ തന്നെ അത് മാറ്റണം അല്ലാതെ വേറെ വഴിയില്ല. നീ പൊയ്ക്കോളൂ. ഞാൻ ഇനിമുതൽ work from home ആണ്. എനിക്ക് കുറച്ച് space വേണം.
അഞ്ചു: (നിറക്കണ്ണുകളോടെ ഉറക്കെ) I AM SORRY രോഹൻ, എന്നോട് ക്ഷമിക്കണം.
ഞാൻ എന്ത് പറയാനാ, ഒന്നും പറഞ്ഞില്ല.
ഞാൻ: പൊയ്ക്കോളൂ.....
അവൾ പോയി. ആകെ വല്ലാത്ത ഒരു നിശബ്ദത. ആ ദിവസവും കഴിഞ്ഞു,
💬 Comments
View all comments