0%

Chapter Title : പാറുവും ഞാനും തമ്മിൽ 13 [മാർക്കസ്]

Author : Marcus Read All Parts 697

അത് accept ചെയ്തു, എന്താ ഏതാ ഒന്നും ഞാൻ ചോദിച്ചില്ല. അവൾ ഇനി ഒരു മാസം കൂടി കാണും. പോട്ടെ അവൾ ഉണ്ടെങ്കിൽ എനിക്ക് അവളോട്‌ ചിലപ്പോൾ ദേഷ്യം ഉണ്ടാവും.

1 മാസം കഴിഞ്ഞപ്പോൾ അവളുടെ അവസാനത്തെ വർക്കിംഗ്‌ day, ഞാൻ ഓഫീസിൽ ചെന്നു, എല്ലാരും എന്റെ കോലം കണ്ട് ആകെ അമ്പരന്നു. ഞാൻ ആരോടും അധികം സംസാരിക്കാതെ അങ്ങനെ എന്റെ പണികൾ ചെയ്തു, എന്റെ മാനേജർക്ക് പോലും എന്നോട് സംസാരിക്കാൻ എന്തോ പേടി ഉള്ളപോലെ.

എന്റെ ക്യാബിൻ....

അഞ്ചു: may i come in?

ഞാൻ: yes

അഞ്ചു: ഞാൻ ഉപദേശിക്കാൻ ഒന്നും ഉദ്ദേശിക്കുന്നില്ല, പക്ഷെ ഇത് ശെരിയല്ല, ശെരിയാണ്, ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു, പക്ഷെ എല്ലാം ഒരുദിവസം ശെരിയാകും. എനിക്ക് 100% ഉറപ്പാണ്. Please എന്നോട് ക്ഷമിക്കണം, ഞാൻ പോവാ.

ഞാൻ: എങ്ങോട്ട്?

അവൾ: ഞാൻ UK പോവാണ്, എന്റെ കസിൻ ഉണ്ട്‌, ഒരു scholarship കിട്ടി, ഇനി life അവിടെ ആണ്.

ഞാൻ: ok, all the best,

അവൾ: please, എന്റെ ഫ്ലൈറ്റ് ഫ്രൈഡേ ആണ്, ദയവുചെയ്ത് ഈ കോലം ഒന്ന് മാറ്റി, ഷേവ് ഒക്കെ ചെയ്ത് ഒന്ന് എന്റെകൂടെ എയർപോർട്ടിൽ വരണം.

ഞാൻ: ശെരി

അവൾ: ശെരിക്കും?

ഞാൻ: വരാം.

അവൾ: thank you so much.

അവൾ പോയി, ശെരിയാണ്, ഞാൻ എന്റെ കോലം മാറ്റണം, എന്നെ ആരും പേടിക്കുന്നത് എനിക്ക് ഇഷ്ടമല്ല, ഒരു സാധാരണ ജീവിതം മുന്നോട്ട് കൊണ്ടുപോകണം. അന്ന് വൈകിട്ടുതന്നെ ഞാൻ പോയി ഷേവ് ചെയ്ത് മുടിയൊക്കെ വെട്ടി വൃത്തിയായി, ഇനി വീണ്ടും ജിം ഒക്കെ ചെയ്ത് set ആവണം. ഒരിക്കലും പാറുനെ മറക്കില്ല, മരണം വേറെ ഓർത്തുവെക്കാൻ അവൾ എനിക്ക് ഒരുപാട് ഓർമകൾ തന്നിട്ടുണ്ട്. അതിന്റെ മുകളിൽ ഞാൻ ജീവിക്കും.

അങ്ങനെ വെള്ളിയാഴ്ച ഞാൻ അഞ്ചു്നെ ഫ്ലൈറ്റ് കേറ്റി വിട്ടു, അവളുടെ അച്ഛനും അമ്മയും കൂടെ ഉണ്ടായിരുന്നു. അവരുടെ വണ്ടിയിൽ ആണ് പോയത്. തിരികെ വരുമ്പോൾ

അവളുടെ dad: മോനെ അവൾക്ക്‌ ഒരുപാട് ഇഷ്ടമായിരുന്നു.

💬 Comments

View all comments