0%

Chapter Title : പാറുവും ഞാനും തമ്മിൽ 7 [മാർക്കസ്]

Author : Marcus Read All Parts 16.7K

ദുഃഖ വാർത്ത. 😂😂😂

മാനേജർ: നമ്മുടെ രോഹൻ അധികം വൈകാതെ നമ്മളെ വിട്ട് പോകും

എല്ലാരും ഞാനും ആകെ ഷോക്ക് ആയി നിന്നു.

ഞാൻ: സാർ എനിക്ക് കുഴപ്പമൊന്നും ഇല്ല, സാർ എന്താ ഈ പറയുന്നേ?

മാനേജർ: ടാ അതല്ല, നിനക്ക് അധികം വൈകാതെ ചെന്നൈ അല്ലെങ്കിൽ ബാംഗ്ലൂർ ഓഫീസിൽ ട്രാൻസ്ഫർ ചെയ്യും.

ഞാൻ: ഞാൻ പോകുന്നില്ല, എനിക്ക് ഇവിടെ നിന്നാൽ മതി.

മാനേജർ: എന്നാൽ ഞാൻ ഇനി സന്തോഷ വാർത്ത പറയാം, നിനക്ക് പ്രമോഷൻ ആണ്, നീ ഇന്ത്യ ഓപ്പറേഷൻ അസിസ്റ്റന്റ് മാനേജർ പിന്നെ ട്രെയിനിങ് ഹെഡ് ആയി പ്രൊമോഷൻ കിട്ടി.

എല്ലാരും എനിക്ക് congratulate ചെയ്തു, അതായത് സാർ പറഞ്ഞത് വെച്ച് ഈ പ്രൊമോഷനോട് കൂടി എന്റെ സാലറി മാസം ഏതാണ്ട് 3-4 ലക്ഷം ആവും. ഞാൻ ആകെ ഷോക്ക് ആയി നിന്നു

മാനേജർ: നിന്റെ ആദ്യത്തെ പണി നിനക്ക് ഒരു ടീം തരും, അവരുടെ ട്രെയിനിങ് പൂർത്തിയാക്കുക, എന്നിട്ട് അതിൽനിന്നും 1ഓ 2ഓ പേരെ നീ തിരഞ്ഞെടുക്കണം, അവരേം കൂട്ടി നീ പോകുന്നു അമേരിക്കയിൽ, ഒരു വർഷം on site.

ഞാൻ: thank you സർ.

മാനേജർ: ഞാൻ അല്ലടാ നിന്റെ കഷ്ടപ്പാട് തന്നാ. ഞാൻ ഒന്നും ചെയ്തിട്ടില്ല.

ഞാൻ: ok സർ, ഇവരിൽ ആരൊക്കെയാ എന്റെ കൂടെ വരുന്നത്?

മാനേജർ: sorry, ഇവർ ആരും ഉണ്ടാവില്ല കൂടെ. നീ, നീ മാത്രം, ചെന്നൈയിൽ പോയി നീ പുതിയ ടീമിനെ കാണണം, ഒപ്പം ഇവിടുത്തെ ജോലികളും ചെയ്യണം.

ഞാൻ: guys നിങ്ങൾ അടിച്ചുപൊളിക്ക്,

💬 Comments

View all comments