Chapter Title : പാറുവും ഞാനും തമ്മിൽ 7 [മാർക്കസ്]
Jp: എന്നാൽ ഇന്ന് ഈവെനിംഗ് നമ്മുക്ക് കൂടാം.
ഞാൻ: ok good
എന്റെ ഫോൺ റിങ് ചെയ്തു, പാറു ആണ്.
ഞാൻ: jp ഞാൻ ഈ കാൾ ഒന്ന് അറ്റൻഡ് ചെയ്തോട്ടെ?
Jp: please, ഇതൊന്നും ചോദിക്കണ്ട ആവശ്യം ഇല്ല, feel ഫ്രീ ok
ഞാൻ: thanks
ഞാൻ ഫോൺ എടുത്ത് പാറുനോട് കാര്യങ്ങൾ ഒക്കെ പറഞ്ഞു, വൈകിട്ട് അല്ലെങ്കിൽ നാളെ വിളിക്കാം എന്ന് പറഞ്ഞു, ഒന്ന് സെറ്റിൽ ആവാൻ ഉള്ള സമയം വേണം. അവൾ ok ആണ്. പിന്നെ എക്സാം നാളെ തുടങ്ങും, പിന്നെ അവളും ബിസി ആവും.
അങ്ങനെ ഞാനും jpയും ടീമിനെ പരിചയപ്പെടാൻ ട്രെയിനിങ് റൂമിൽ ചെന്നു, മൊത്തം 8 പേർ അതിൽ ഒരാൾ ട്രൈനെർ.
എല്ലാരേം പരിചയപ്പെട്ടു, എനിക്ക് വേറെ പണി ഉണ്ട് അതുകൊണ്ട് ഇപ്പൊ തത്കാലം ടീമിന്റെ ഒപ്പം ഒന്നും ചെയ്യാനില്ല. പണികൾ ഒരുപാടുണ്ട്, ആദ്യം തന്നെ പോളിസി ഉണ്ടാക്കണം, പിന്നെ വേറേം ഉണ്ട് ഒരുപാട്. ഇതൊരു വെല്ല്യ പ്രൊജക്റ്റ് ആണ് അതിന്റെ എല്ലാ ഉത്തവാദിത്വവും എനിക്ക് മാത്രം. ഇപ്പൊ തത്കാലം ആരേം കൂടുതൽ പരിചയപ്പെടാൻ ഇല്ല, ആദ്യം എല്ലാം ഒന്ന് തയ്യാറാവട്ടെ എന്നിട്ടാവാം ബാക്കി എല്ലാം.
കഷ്ടിച്ച് ഒരു 2-3 ആഴ്ച ഞാൻ ചെന്നൈയിൽ നിന്ന് എന്റെ പണികൾ എല്ലാം തീർത്തു, JPക്ക് അത് നന്നേ ബോധിച്ചു. തിരിച്ച് പോരാൻ ഉള്ള ടിക്കറ്റും കിട്ടി. ഞാൻ തിരികെ ഫ്ലാറ്റിൽ എത്തി, ഇവിടെ കമ്പനിയിൽ എനിക്ക് കാർ ഒക്കെ കിട്ടി. ഇനി ഞാൻ പോകുന്ന വരെ എനിക്ക് ആ കാർ ഉപയോഗിക്കാം.
ഞാൻ തിരക്കിൽ ആയിരുന്ന സമയങ്ങളിൽ പാറു അവളുടെ പരിക്ഷ എഴുതുകയായിരുന്നു. ഇനിയും ഉണ്ട് 2-3 എക്സാം. അജുവും മായയും ഓസ്ട്രേലിയ പോകാനുള്ള എല്ലാ ഡോക്യൂമെന്റസും കൊടുത്തു, സമയം എടുക്കും, ഇപ്പൊ ജോലിയുടെ ഒപ്പം
💬 Comments
View all comments