Chapter Title : പാറുവും ഞാനും തമ്മിൽ 7 [മാർക്കസ്]
ഞാൻ തലകീഴായി കിടന്നാടി, അവസാനം ആ ആട്ടം നിലച്ചു, കുറച്ചുപേർ വന്ന് എന്നെ നേരെ നിർത്തി, എനിക്ക് തലകറങ്ങുന്ന പോലെ, പാറു അവിടെ ഉണ്ടായിരുന്നു, അവൾ എനിക്ക് വെള്ളം തന്നു ഞാൻ അത് മുക്കാലും കുടിച്ച്, പക്ഷെ ഞാൻ ഛർദിച്ചു.........
ഞാൻ അവിടെ ഒരു കസേരയിൽ ഇരുന്ന് കഴിഞ്ഞ 10 മിനിറ്റിൽ നടന്നതൊക്കെ ഒന്നുടെ ഓർത്തു, സത്യത്തിൽ ഞാൻ ഒരുപാട് മനോഹങ്ങളായ കാഴ്ചകൾ കണ്ടു, പേടി ഉള്ളിൽ മാത്രമായി ഒതുങ്ങി ആ കാഴ്ചകൾ എന്നെ എപ്പോഴേ കീഴ്പ്പെടുത്തി...ഇപ്പൊ എനിക്ക് ഉയരത്തെ ഓർത്ത് പേടിയില്ല......
അല്പം കഴിഞ്ഞ് മായ ചാടി, അവൾ കെടന്ന് കൂവി അലറി, പക്ഷെ അവൾക്ക് ഒരു പേടിയും ഇല്ല....അജുവിനും ഒട്ടും പേടിയില്ല, അങ്ങനെ ഋഷിയും അനുവും ചാടി, അവർക്ക് നല്ല ഭയം ഉണ്ടായിരുന്നു, ശെരിക്കും, അനു താഴെ വന്ന ശേഷം ഭയങ്കര കരച്ചിൽ ഒക്കെ ആയിരുന്നു....കുറച്ച് നേരം ഞങ്ങൾ rest എടുത്തു എന്നിട്ട് അവിടുന്ന് തിരിച്ചു......പാറുവാണ് വണ്ടി ഓടിക്കുന്നത്....ആരും ഒന്നും മിണ്ടുന്നില്ല, എല്ലാരും അവർക്ക് കിട്ടിയ രണ്ടാം ജന്മം പോലെ തോന്നുന്ന ആ അവസ്ഥയിൽ ആണ്, മുന്നോട്ടുള്ള ജീവിതത്തിൽ ഇനി ഭയത്തിന് യാതൊരു വിലയും ഇല്ല, പക്ഷെ അത് നമ്മൾ എടുക്കുന്ന തീരുമാനം പോലെ ഉണ്ടാവും, ഈ ഭയമില്ലായ്മ ഞങ്ങളെ നല്ല നല്ല തീരുമാനങ്ങൾ എടുക്കാൻ സഹായിക്കട്ടെ.........
പാറു: Guys everyone alright?
ഞാൻ: yes, എനിക്ക് ഇപ്പൊ കുഴപ്പമില്ല
അജുവും മായേം ok ആണ്
അനു: എനിക്ക് ഇപ്പോഴും വിറയൽ മാറിയിട്ടില്ല പാറു…
പാറു: it was a good experience right
എല്ലാരും അതെ എന്ന് അവൾക്ക് ഉത്തരം നൽകി.....എന്റെ മനസ്സിൽ അപ്പോൾ തോന്നിയത്, എന്തായിരിക്കും ഇനി ഋഷി ചെയ്യാൻ പോകുന്നത്? അനു എങ്ങനെയാവും ഇനി ജീവിതത്തെ കാണുന്നത്? അങ്ങനെ കുറെ ചോദ്യങ്ങളും ഞാനും ഒന്ന് മയങ്ങി, വണ്ടി മെല്ലെ നീങ്ങി.
പാറു: രോഹൻ, രോഹൻ....ഉറങ്ങല്ലേ എനിക്ക് വഴി അറിയില്ല
ഞാൻ ഉണർന്നു, അവൾക്ക് വഴികാട്ടിയാവാൻ......ഞാൻ അവൾക്ക് വെള്ളച്ചാട്ടത്തിലേക്കുള്ള വഴി പറഞ്ഞുകൊടുത്തു അവൾ ഞങ്ങളെ അവിടെ എത്തിച്ചു.....ഇറങ്ങാൻ പറ്റില്ല വെറുതെ കണ്ടു നിക്കാം
💬 Comments
View all comments