0%

Chapter Title : പാറുവും ഞാനും തമ്മിൽ 7 [മാർക്കസ്]

Author : Marcus Read All Parts 16.8K

തന്നാ മതി, എല്ലാ മാസവും 500 വീതം 8 മാസം ok?

ഋഷി: എങ്ങനെ നന്ദി പറയണം എന്നറിയില്ല,

ഞാൻ: നീ മര്യാദക്ക് ജീവിക്ക് അത് മതി.

ഋഷി: ഇന്ന് ഫ്രീ ആണോ? ഞാൻ ഫ്ലാറ്റിൽ ഒരു കുപ്പിയുമായി വരട്ടെ?

അത് അവന്റെ മാന്യത, അവന്റെ ആദ്യ ശമ്പളം അത് വെച്ച് കുറച്ച് ആഘോഷം ഒക്കെ ആവാം

ഞാൻ: ഒരു കുപ്പി, 2 പാക്കറ്റ് സൈഗരറ്റ് പിന്നെ 2 കിലോ ചിക്കൻ, പിന്നെ കുപ്പി എന്റെ കയ്യിൽ ഉണ്ട് അത് ഞാൻ നിനക്ക് 500 രൂപക്ക് തരാം ok

ഋഷി: ഏതു ബ്രാൻഡ്?

ഞാൻ: royal challenge whisky എന്റെ ഒരു സുഹൃത്ത് ഡൽഹിയിൽ നിന്ന് കൊണ്ടുവന്നതാ. അവിടെ ഇതിനൊക്കെ വിലക്കുറവാ

ഋഷി: ഒക്കെ അപ്പൊ ഞാൻ ഒരു 6 മണിക്ക് വരാം, ഒരു 3 കിലോ ചിക്കൻ വാങ്ങിക്കട്ടെ?

ഞാൻ: ആയിക്കോട്ടെ....

ഋഷി: എന്ന ശെരി

അജു: നീ അവനോട് എന്താ ഇത്ര ഫ്രണ്ട്‌ലി ആയി സംസാരിച്ചേ???

ഞാൻ: ടാ പോത്തേ, ഒരുത്തൻ നന്നാവാൻ ശ്രമിക്കുമ്പോൾ ഒരു ചെറിയ കൈ കൊടുത്തു അത്രേ ഉള്ളൂ അല്ലാതെ എനിക്ക് അവനോട് പ്രേമം ഒന്നും അല്ല, പിന്നെ സാലറി കിട്ടിയപ്പോൾ അവനു നമ്മളെ വിളിച്ച് പറയാൻ തോന്നിയല്ലോ അതല്ലേ വെല്ല്യ കാര്യം, കഴിഞ്ഞത് ഒന്നും കഴിഞ്ഞിട്ടില്ല, ഇപ്പൊ തത്കാലം അത് നമ്മൾ കുറച്ച് സമയത്തേക്ക് മറക്കുന്നു.

മായ: അതേ അതാണ് ശെരി, അവനെ ഒരുപാട് നമ്പണ്ടാ, ഒരു safe distanceൽ നിർത്തിയാൽ മതി. ഫ്രണ്ട് ഒന്നും അല്ല അവൻ

💬 Comments

View all comments