Chapter Title : പാറുവും ഞാനും തമ്മിൽ 7 [മാർക്കസ്]
ഇപ്പൊ ഞങ്ങൾക്ക് ധൈര്യം കൂടി പിന്നെ എന്തെങ്കിലും പേടി മനസ്സിൽ ഉണ്ടായിരുന്നത് മുഴുവനായും പോയി.....ജീവിതത്തോട് വല്ലാത്ത ഒരു ആഗ്രഹം, വല്ലാത്ത ഒരു സ്നേഹം ആത്മാർത്ഥ.....
വൈകുന്നേരം ആയിട്ടും ഋഷിയേം അനുവിനേം കണ്ടില്ല, പാറു അവളെ ഫോണിൽ വിളിച്ചു
പാറു: അനു ഞങ്ങൾ എവിടാ?
അനു: ഡി ഞങ്ങൾ ബൈക്ക് എടുത്തു, ചുമ്മാ കറങ്ങാൻ പോയി
പാറു: ഞങ്ങൾ പുറത്ത് പോവാ നിങ്ങൾ വരുന്നില്ലേ?
അനു: നിങ്ങൾ പൊക്കോ, എനിക്ക് ലൊക്കേഷൻ അയച്ചാൽ മതി
പാറു: ok fine
അങ്ങനെ ഞങ്ങൾ വൈകുന്നേരം വീണ്ടും പുറത്ത് പോകാൻ തയ്യാറായി, എല്ലാരും തിരിച്ച് വെക്കേഷന് മൂഡിൽ വന്നു.....ഞങ്ങൾ ഒരു പാർട്ടിക്ക് പോയി, സമയം ഒരു 7 മണി ആയിക്കാണും
ഞങ്ങൾ ആ പാർട്ടിയിൽ അടിച്ചുപൊളിച്ചു, ഞാനും ഡാൻസ് ഒക്കെ കളിച്ചു, മദ്യം ഒഴിവാക്കി....ആർക്കും വേണ്ട എന്ന് പറഞ്ഞു, ഋഷിയേം അനുവിനേം കണ്ടില്ല, ആ എവിടേലും പോട്ടെ എന്നായി ഞങ്ങൾ...കുറച്ച് കഴിഞ്ഞ് ഞങ്ങൾ ഫുഡ് കഴിക്കാൻ പോയി, ഒരു 10 മണി വരെ ഞങ്ങൾ തകർത്തു.....
പുറത്തിറങ്ങി പാറു അനുവിനെ ഫോൺ ചെയ്തു, അവൾ ഫോൺ എടുത്തില്ല....
ഞാൻ: ഇനി വിളിക്കേണ്ട, അവർക്ക് അറിയാമെല്ലോ നമ്മളുടെ കൂടെയാ അവർ വന്നതെന്ന്, പിന്നെ കൊച്ച് പിള്ളേർ ഒന്നും അല്ലല്ലോ, എവിടേലും പോട്ടെ
ഞങ്ങൾ ഇന്നോവയിൽ കേറി തിരികെ വില്ലയിൽ എത്തി.....
അജു: ടാ ഇപ്പൊ ഒരു 4 എണ്ണം അടിക്കാൻ തോന്നുന്നു
ഞാൻ: എനിക്കും, ഇപ്പൊ നല്ല മൂട്…..
അങ്ങനെ ഞങ്ങൾ മദ്യത്തെ കുടിക്കാൻ തുടങ്ങി, മദ്യം ഞങ്ങളെ കുടിക്കാതിരിക്കാൻ ഞങ്ങൾ എപ്പോഴും ശ്രദ്ധിച്ചിരുന്നു....ഓരോ കാര്യങ്ങൾ പറഞ്ഞ് ഞങ്ങൾ കുടിച്ചു, ഞാൻ കുറച്ചി ടച്ചിങ്‌സ് order ചെയ്തു, പാറു മെല്ലെ പൂളിൽ ചാടാൻ തയ്യാറായി...
അവളും മായേം പൂളിൽ ഇറങ്ങി, മായക്ക് ബിയർ വേണമെന്ന് പറഞ്ഞപ്പോൾ അജു ഉള്ളിൽ പോയി ഒരു 4 chilled ബിയർ കൊണ്ടുവന്നു, ഞങ്ങളും പൂളിൽ ഇറങ്ങി അധികം ഒച്ചയുണ്ടാക്കാതെ ബിയർ അടിച്ചു, അല്പം കഴിഞ്ഞ് ആരുടെയോ സംസാരം കേൾക്കുന്നു, ബീച്ചിന്റെ ഭാഗത്തുനിന്നാണ് ഒച്ച വരുന്നത്....ഋഷിയും അനുവും, അവർ ബീച്ചിൽ
💬 Comments
View all comments