Chapter Title : പാറുവും ഞാനും തമ്മിൽ 9 [മാർക്കസ്]
ആദ്യം എന്റെ ഡ്രസ്സ് ഇട്ടു, എന്നിട്ട് അവൾ എന്നെ മെല്ലെ താഴ്യ്ക്ക് കൊണ്ടുപോയി, അമ്മയുടെ മുറി അടഞ്ഞ് കിടക്കുന്നു, അകത്താണ് അമ്മ, എന്നെ അവൾ ഒരു സോഫയുടെ മറവിൽ ഇരുത്തി, ഇവിടുന്ന് നോക്കിയാൽ മതി എന്നും പറഞ്ഞു, ഒരു 5 മിനിറ്റ് കഴിഞ്ഞപ്പോൾ അമ്മ വന്നു, എന്തൊരു ഐശ്വര്യം ആണ് ആ മുഖത്ത്, നീളമുള്ള മുടി, വയർ ഒട്ടും കാണാത്ത രീതിയിൽ സാരീ ഉടുത്തിരിക്കുന്നു, കണ്ടാലേ മനസ്സിലാവും ഒരു ടീച്ചർ ആണെന്ന്, ശരിക്കു ഞാൻ ഒരു ഭദ്ര്യകളിയെ ആണ് പ്രതീക്ഷിച്ചത് പക്ഷെ ഒരു ദേവിയാണ് എനിക്ക് കാണാൻ സാധിച്ചത്, അവർ പൂജാമുറിയുടെ മുന്നിൽ നിന്നു 2 മിനിറ്റ് പ്രാർത്ഥിച്ചു, എന്നിട്ട് സിന്ദൂരം നെറുകയിൽ തൊട്ടു ഒപ്പം കുറച്ച് ചന്ദനവും.
ആ അമ്മയെ കണ്ടപ്പോൾ എന്റെ മരിച്ചുപോയ അമ്മയെ ഓർമ വന്നു, എന്നു രാവിലെ കുളിച്ച് അമ്പലത്തിൽ ഒക്കെ പോയിവരുന്ന എന്റെ അമ്മ, ഒപ്പം തന്നെ മായെടെ അമ്മയും ഇതുപോലെ തന്നെ.
അവർ പരസ്പരം എന്തൊക്കെയോ സംസാരിച്ചു, ഭക്ഷണം കഴിച്ചു, പാറുവിന്റെ കവിളിൽ ഒരു ഉമ്മയും കൊടുത്ത് അവർ പുറത്തേക്ക് പോയി, അമ്മയുടെ BMW കാറിൽ അവർ സ്കൂളിൽ, കയ്യിൽ ഒരു ബാഗും പിന്നെ ഒരു വെല്ല്യ കവർ നിറയെ പച്ചക്കറികളും ഫ്രൂട്ട്സും.
പാറു main ഡോർ അടച്ചു, അന്നേ വിളിച്ചു.
ഞാൻ: എന്തായിരുന്നു അമ്മയും മോളും തമ്മിൽ ഒരു രഹസ്യം????
പാറു: ഓ അത് അമ്മയുടെ ഉപദേശം ആണ്, എന്താടാ നിന്റെ കണ്ണൊക്കെ കലങ്ങി ഇരിക്കുന്നെ???
ഞാൻ: നിന്റെ അമ്മയെ കണ്ടപ്പോൾ എന്റെ അമ്മയെ ഓർമവന്നു, ഇതുപോലെയൊക്കെ
💬 Comments
View all comments