0%

Chapter Title : പകുതി പൂക്കുന്ന പാരിജാതങ്ങൾ 2 [സ്പൾബർ]

Author : Spulber Read All Parts 6783

പറ… അവനെന്തേലും നക്കാപിച്ച വേണേൽ ഞാൻ കൊടുത്തേക്കാം… ഇനിയീ വീട്ടിൽ അവൻ കയറരുത്…”

മിയ, സെറ്റിയിൽ നിന്ന് ചാടിയെണീറ്റ് കത്തുന്ന കണ്ണുകളോടെ ബെറ്റിയെ നോക്കി.

“നിങ്ങളൊരു മമ്മിയാണോ….?
ഒരു സ്ത്രീയാണോ… ?
എങ്ങിനെ നിങ്ങൾക്കിങ്ങിനെയൊക്കെ പറയാൻ കഴിയുന്നു… സണ്ണിച്ചായൻ എന്റെ ഭർത്താവാണ്… അദ്ദേഹത്തെ കുറിച്ചാണ് നിങ്ങളിങ്ങനെയൊക്കെ പറയുന്നത്… നിങ്ങൾക്കിഷ്ടമല്ലെങ്കിൽ വേണ്ട… എനിക്കിഷ്ടപ്പെട്ടിട്ടാണ് ഇച്ചായനെ ഞാൻ കെട്ടിയത്… ഞാനാണ് ഇച്ചായനൊപ്പം ജീവിക്കേണ്ടത്… പണമാണ് എല്ലാറ്റിലും വലുതെന്ന് കരുതി ജീവിക്കുന്ന നിങ്ങള് പറയുന്നത് അനുസരിക്കാൻ എനിക്ക് മനസില്ല… ഞങ്ങളിവിടെത്തന്നെ ജീവിക്കും… നിങ്ങളുടെ കൺമുന്നിൽ തന്നെ… കാണാൻ കഴിയില്ലേൽ നിങ്ങളങ്ങ് കണ്ണടച്ചേക്ക്… ഞങ്ങളുടെ ജീവിതത്തിൽ എന്തേലും പ്രശ്നവുമായി നിങ്ങള് വന്നാ… ഇപ്പോ ഞാനൊന്നും പറയുന്നില്ല…”

മിയ നിന്ന് ചീറി…ബെറ്റിയുടെ മുഖത്തേക്ക് പകയോടെ നോക്കിക്കൊണ്ട് കുറച്ച് നേരം നിന്നു. പിന്നെ നിലത്ത് അമർത്തിച്ചവിട്ടി മുറിയിലേക്ക് പോയി.

യഥാർത്ഥത്തിൽ ബെറ്റി പകച്ച് പോയിരുന്നു. അവളങ്ങിനെയൊന്നും മുഖത്ത് നോക്കി പറയുമെന്ന് കരുതിയില്ല. താൻ പറയുന്നത് പേടിയോടെ കേട്ട് നിൽക്കുമെന്നാണ് പ്രതീക്ഷിച്ചത്.
മമ്മി പറയുംപോലെ ചെയ്യാം എന്നും അവൾ പറയുമെന്ന് കരുതി..

ഹും… മൂന്നാല് ദിവസം ആണിന്റെ കൂടെ കഴിഞ്ഞ ധൈര്യം…

✍️✍️✍️

സണ്ണി തോട്ടത്തിലെത്തുമ്പോ,വഴിയിൽ തന്നെ ബൈക്ക് നിർത്തി അതിൻമേലിരുന്ന് സിഗററ്റ് വലിക്കുകയാണ് ചന്ദ്രൻ.. സണ്ണി തൊട്ടടുത്ത് ബുള്ളറ്റ് കൊണ്ട് ചെന്ന് നിർത്തി. ബുള്ളറ്റിലിരിക്കുന്ന സണ്ണിയുടെ ആരോഗ്യവും, സൗന്ദര്യവും കണ്ട് ചന്ദ്രൻ ചെറുതായൊന്ന് പതറി.
പലവട്ടം അവനെ കണ്ടിട്ടുണ്ട്., അവനോടിക്കുന്ന ബസിൽ കയറിയിട്ടുമുണ്ട്..അന്നൊന്നും വിശദമായി നോക്കിയിട്ടില്ല. കായികമായി അവനെ നേരിടാൻ തനിക്ക് ഒറ്റക്ക് സാധിക്കില്ലെന്ന് ഒറ്റനോട്ടത്തിൽ തന്നെ ചന്ദ്രന് ബോധ്യമായി..
കരുത്തനാണവൻ…
ആ വെണ്ണക്കട്ടിയെ അടിച്ച് പിളർത്തിയിട്ടുണ്ടാവും ഈ തെണ്ടി.

തന്റെ വലിയൊരു സ്വപ്നമാണവൾ… കുറച്ച് കൂടി സമയം കിട്ടിയിരുന്നേൽ,ബെറ്റിയുടെ സഹായത്തോടെത്തന്നെ താനവളെ കേറി മേഞ്ഞേനെ…

ഈ നാറിയവളെ കൊത്തിയെടുക്കുമെന്നറിഞ്ഞിരുന്നേൽ അവളെ ബലാൽസംഗം ചെയ്തിട്ടേലും തന്റെ ആഗ്രഹം നിറവേറ്റിയേനേ…

“ചന്ദ്രേട്ടാ… വന്നിട്ട് കുറേ നേരമായോ…?”

വണ്ടിയിൽ നിന്നിറങ്ങി ചിരിയോടെ സണ്ണി ചോദിച്ചു.

“ആ… ഞാൻ വന്നിട്ട് പത്തൻപത് കൊല്ലമായി…”

ചിരിയോടെത്തന്നെ ചന്ദ്രനും പറഞ്ഞു.

അയാൾ പറഞ്ഞത് തമാശയാണെന്ന് സണ്ണിക്ക് തോന്നിയെങ്കിലും മുഖഭാവം അതല്ലെന്ന് വിളിച്ച് പറയുന്നുണ്ടായിരുന്നു.. ആ ചിരി ഒരു കൊലച്ചിരിയാണെന്നും സണ്ണിക്ക് തോന്നി.

“ഇന്ന് പണിക്കാരെത്രയുണ്ട് ചന്ദ്രേട്ടാ,, ?
എന്തൊക്കെയാണ് പണി… ?
എല്ലാം ചന്ദ്രേട്ടൻ കാണിച്ച് തരുമെന്ന് ഡാഡി പറഞ്ഞിരുന്നു… “

വിനയത്തോടെയാണ് സണ്ണി പറഞ്ഞത്.

“ ഓ….ഇന്ന് തന്നെ ഭരണമേറ്റെടുക്കാനാവും മുതലാളി വന്നത് അല്ലേ… ?

💬 Comments

View all comments