0%

Chapter Title : പകുതി പൂക്കുന്ന പാരിജാതങ്ങൾ 2 [സ്പൾബർ]

Author : Spulber Read All Parts 12.3K

ഡ്രസ് മാറ്റി നിൽക്കുന്ന ഇച്ചായനെ കണ്ട് അവൾ അമ്പരന്ന് കൊണ്ട് ചാടിയെണീറ്റു

“ഇച്ചായനെപ്പഴാ എണീറ്റേ… അയ്യോ… കുളിയൊക്കെ കഴിഞ്ഞോ… എന്നെ വിളിക്കാരുന്നില്ലേ ഇച്ചായ… സമയമെത്രയായി…”

മിയക്ക് കുറ്റബോധം തോന്നി. ഇച്ചായൻ ആദ്യമായി കുടുംബത്തിന്റെ ചുമതല ഏറ്റെടുക്കുകയാണ്. ഇന്ന് താൻ വേണമായിരുന്നു ഇച്ചായനെ വിളിച്ചുണർത്താൻ..
കുളി കഴിഞ്ഞ് വരുന്ന ഇച്ചായന് ഡ്രസെടുത്ത് കൊടുക്കേണ്ടതും താനായിരുന്നു. അതൊക്കെ ചെയ്യണമെന്നോർത്ത് തന്നെയാണ് കിടന്നത്… എന്ത് ചെയ്യാം.. ഉറങ്ങിപ്പോയി.

“”സാരമില്ലെടീ… നീ ചെന്ന് ഫ്രഷായി വാ.. ഏഴര മണിയായി…”

മിയ വേഗം ബാത്ത്റൂമിലേക്ക് പോയി. അവൾ വരുന്നതും കാത്ത് അവൻ ബെഡിലിരുന്നു. യുദ്ധം കഴിഞ്ഞ പടക്കളം പോലുണ്ട് ബെഡ്.. അവിടവിടെ നനവും… അവൻ ചിരിയോടെ അതിലേക്ക് നോക്കിയിരുന്നു.

മിയ, പെട്ടെന്ന് തന്നെ പുറത്തിറങ്ങി. ബ്രായും, പാന്റിയുമൊന്നും ഇടാൻ നിൽക്കാതെ, ഇന്നലെ രാത്രി അഴിച്ചിട്ട മിഡിയും, ടീഷർട്ടും തന്നെയിട്ടു.

“ഇച്ചായൻ വാ…”

അവൾ വാതിൽ തുറന്ന് പുറത്തിറങ്ങി. മുകൾ നിലയിലാണവരുടെ ബെഡ് റൂം.

െസ്റ്റപ്പിറങ്ങി ഹാളിലെത്തി, സണ്ണിയെ അവൾ ഡൈനിംഗ് ടേബിളിലേക്കിരുത്തി.

“ഇച്ചായനിരിക്ക്… ഞാൻ കഴിക്കാനെടുക്കാം…”

അവൾ തിരിഞ്ഞതും അവൻ അവളുടെ കയ്യിൽ പിടിച്ചു.

“ മോളേ… എനിക്കീ നേരത്ത് കഴിച്ച് ശീലമില്ല… രാവിലെ ഒരു ചായ മാത്രേ ഞാൻ കുടിക്കൂ…
രാവിലത്തെ ട്രിപ്പ് പോയി മടങ്ങിവരുമ്പോ പത്ത് മണിയാകും.. അപ്പഴേ കഴിക്കാറുള്ളൂ… നീ ഒരു ഗ്ലാസ് ചായ മാത്രം എടുത്താ മതി…”

മിയ കണ്ണുരുട്ടി അവനെ നോക്കി.

“അതൊക്കെ അന്ന്… ഇനിയതൊന്നും പറ്റില്ല… നേരത്തിന് വെച്ച് വിളമ്പിത്തരാൻ ഇവിടെ ആളുണ്ട്…. രാവിലെ കഴിക്കാതെ തൽക്കാലം ഇച്ചായൻ ഇവിടന്നിറങ്ങൂല… മര്യാദക്കവിടെ ഇരുന്നോ… ഞാനിപ്പ വരാം…”

💬 Comments

View all comments