0%

Chapter Title : പകുതി പൂക്കുന്ന പാരിജാതങ്ങൾ 2 [സ്പൾബർ]

Author : Spulber Read All Parts 12.3K

സണ്ണിച്ചായനേയും ഇങ്ങോട്ട് കൂട്ടിക്കോണ്ട് പോന്നത്… ഡാഡിയാണ് പറയേണ്ടത്… അല്ലാതെ മമ്മിയല്ല…”

മിയ ദേഷ്യം കൊണ്ട് ഉച്ചത്തിലാണ് പറയുന്നത്… ഇങ്ങിനെയൊന്നും മമ്മിയോട് ഇത് വരെ സംസാരിച്ചിട്ടില്ല.

“ഇതെന്റെ വീടല്ല… സമ്മതിച്ചു… പക്ഷേ, എനിക്കും ഇവിടെ അവകാശമുണ്ട്… അവനിവിടെ താമസിക്കുന്നത് എനിക്കിഷ്ടമല്ല… ഞാനതിന് സമ്മതിക്കുകയുമില്ല… വലിഞ്ഞ് കേറിവന്ന ഒരു തെണ്ടി ഈ തറവാട്ടിൽ കഴിയാമെന്ന് ആരും കരുതണ്ട,....”

മിയ്ക്ക് ദേഷ്യം നിയന്ത്രിക്കാനായില്ല.

“എന്റെ ഭർത്താവിനെ കുറിച്ചാണ് മമ്മിയിത് പറഞ്ഞതെന്ന് ഓർമ വേണം… ഇവിടെ വന്ന് കയറുമ്പോ മമ്മിയും ഇത് പോലെ തന്നെയായിരുന്നു… എന്നിട്ടിപോ മമ്മിയാരാ… ഈ നാട്ടിലെ വലിയ പണക്കാരിയായില്ലേ… എന്റെ ഭർത്താവിന്റെ കാര്യം വന്നപ്പോ മാത്രമെന്താ മമ്മിക്കതംഗീകരിക്കാൻ മടി…?
ഞങ്ങളെന്തായാലും ഈ വീട്ടിൽ തന്നെ ജീവിക്കും… മമ്മിക്ക് ബുദ്ധിമുട്ടാണേൽ മമ്മി വേറെ സ്ഥലം നോക്ക്…”

“എനിക്കതിന് സൗകര്യമില്ലെടീ… അവനെ ഞാനിവിടുന്ന് പുറത്താക്കും… എന്നെ അനുസരിച്ചില്ലേൽ നിന്നേം…
നിനക്കിത് എന്തിന്റെ കേടായിരുന്നു… പഠിക്കാൻ വിട്ടാ പഠിക്കണം… അല്ലാതെ കണ്ട തെണ്ടികളുടെ ഒളിച്ചോടി പോവുകയല്ല വേണ്ടത്…. നിനക്കിപ്പോ കല്യാണം വേണേൽ എന്നോട് പറഞ്ഞാ പോരായിരുന്നോ… നല്ല പണക്കാരൻ ചെക്കനെ ഞാൻ കണ്ടെത്തിയേനല്ലോ…
അപ്പോ നിനക്ക് നെഗളിപ്പ്… ഒരു കാര്യം ഞാൻ പറഞ്ഞേക്കാം… അവനൊപ്പം ജീവിക്കാമെന്ന് എന്റെ മോള് സ്വപ്നം കാണണ്ട… മരിച്ചാലും ഞാനതിന് സമ്മതിക്കില്ല….”

മിയ ഭയത്തോടെ മമ്മിയെ നോക്കി. പക കൊണ്ട് ജ്വലിക്കുകയാണ് മമ്മിയുടെ കണ്ണുകൾ. ദേഷ്യം കൊണ്ട് വിറക്കുന്നുമുണ്ട്.
എന്താണ് മമ്മിക്കിത്ര പകയെന്ന് അവൾക്ക് മനസിലായില്ല.

“അവസാനമായി ഞാനൊരു കാര്യം പറയാം… അവനോട് നീ കാര്യം പറ… നിനക്ക് താൽപര്യമില്ലെന്ന് പറ… അവനോട് അവന്റെ പണി നോക്കി പോകാൻ

💬 Comments

View all comments