0%

Chapter Title : പണി 8 [ആനീ]

Author : ആനീ Read All Parts 8.1K

നിയന്ത്രിക്കാനാവാത്ത വിധം വെള്ളം വരും. അയാൾ പകൽ വെളിച്ചത്തിൽ പോലും കണ്ണ് നിറഞ്ഞു നിൽക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്."

​നിരഞ്ജൻ ആ രേഖാചിത്രം വിഷ്ണുവിന് തിരികെ നൽകി.

"പക്ഷേ ആ വീഡിയോയിൽ എന്തായിരുന്നു? ഒരുപക്ഷേ ആ വീഡിയോ ലയ സോമസുന്ദരത്തിന്റേതാകുമോ?"

​ആയാൾ പിറു പിറുത്തു രേഖാചിത്രവും ജാഫർ നൽകിയ വിവരങ്ങളും നിരഞ്ജന്റെ മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കി. പുറത്ത് ആകാശം പതുക്കെ വെളുത്തു തുടങ്ങിയിരുന്നു. മഞ്ഞു വീണ ആ പ്രഭാതത്തിൽ 6 മണിയായപ്പോൾ നിരഞ്ജൻ തന്റെ വാച്ചിലേക്ക് നോക്കി.

​"എന്തായാലും നിങ്ങൾ ഈ സമയത്ത് എത്തിയത് നന്നായി,"

നിരഞ്ജൻ വിഷ്ണുവിനെയും കിരണിനെയും നോക്കി പറഞ്ഞു.

"സമയം ആറായി. എനിക്കൊരാളെ അടിയന്തരമായി കാണാനുണ്ട്. . നിങ്ങൾ രണ്ടുപേരും ഇവിടെത്തന്നെ നിൽക്കണം. നക്ഷത്രയുടെ അടുത്ത് ഒരാൾ എപ്പോഴും ഉണ്ടാവണം. അവൾക്ക് ഇപ്പോൾ നിങ്ങളെയാണ് ആവശ്യം."

​നിരഞ്ജൻ വേഗത്തിൽ അകത്തുപോയി മുഖം കഴുകി പ്രഭാതകൃത്യങ്ങൾ നിർവഹിച്ചു. തന്റെ സർവീസ് റിവോൾവർ ബെൽറ്റിൽ ഉറപ്പിച്ച ശേഷം അയാൾ പോലീസ് ജീപ്പിന് അടുത്തേക്ക് നടന്നു.

​"... നീ എങ്ങോട്ടാ ഈ നേരത്ത്?"

വിഷ്ണു ആശങ്കയോടെ ചോദിച്ചു.

​"ഞാൻ എസ്.ഐ. പണിക്കരെ കാണാൻ പോവുകയാണ്. ഒരു കേസ് ഡയറി അയാളുടെ കയ്യിലുണ്ട്. ശിവൻ എന്ന വാടകക്കൊലയാളിക്ക് ഈ കുടുംബവുമായി എന്താണ് ബന്ധമെന്ന് എനിക്ക് അറിയണം. ആ വീഡിയോയിൽ നക്ഷത്ര കണ്ടത് എന്താണെന്നും അയാൾക്ക് ഒരുപക്ഷേ അറിയാമായിരിക്കും,"

നിരഞ്ജൻ ജീപ്പ് സ്റ്റാർട്ട് ചെയ്തു.

​ജീപ്പ് മുറ്റത്തുനിന്നും റോഡിലേക്ക് ഇറങ്ങുമ്പോൾ നിരഞ്ജൻ കണ്ണാടിയിലൂടെ തന്റെ വീടിന് പിന്നിലെ ആ തകർന്ന കെട്ടിടത്തിലേക്ക് ഒന്ന് കൂടി നോക്കി. ആ ത്രികോണത്തിന്റെ നടുവിൽ ഒളിഞ്ഞിരിക്കുന്ന

💬 Comments

View all comments